മുളിയാര്‍ വില്ലേജ് ഓഫീസര്‍ക്ക് നേരെ നടന്നത് മനുഷ്യാവകാശ ലംഘനമെന്ന് എച്ച്.ആര്‍.പി.എം
കാസര്‍കോട് (www.evisionnews.co): മുളിയാര്‍ വില്ലേജ് ഓഫീസര്‍ ബിന്ദു ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്തി കാരണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ജില്ലാ പ്രസിഡണ്ട് കൂക്കള്‍ ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി എന്നിവര്‍ ആവശ്യപ്പെട്ടു.
ഒരു സംഘടനയുടെ പ്രതിഷേധ സമരം കഴിഞ്ഞ് മണിക്കൂറിനകം കാരണം പോലും തേടാതെ ഭരണകക്ഷി നടത്തിയ ഇടപെടലിലൂടെ സ്ത്രീയെന്ന പരിഗണന പോലും വെക്കാതെ സസ്‌പെന്റ് ചെയ്ത നടപടി മനുഷ്യാവകാശ ലംഘനമാണെന്നും സസ്‌പെന്‍ഷന്‍ നടപടി ഉടന്‍ പിന്‍വലിക്കണമെന്നും സുരക്ഷിതവും നിര്‍ഭയവുമായി ജോലി ചെയ്യാന്‍ അവസരമുണ്ടാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Powered by Info News For You

Comments
Post a Comment