കിഴക്കോത്ത് പഞ്ചായത്തില്‍ പ്രളയ കാലത്ത് സര്‍ക്കാന്‍ 'കൊന്നു' കളഞ്ഞവരുടെ വേറിട്ട സംഗമം


കോഴിക്കോട് (www.evisionnews.co): കിഴക്കോത്ത് പഞ്ചായത്തില്‍ പ്രളയ കാലത്ത് സര്‍ക്കാന്‍ 'കൊന്നു' കളഞ്ഞവരുടെ വേറിട്ട സംഗമം. 'പരേതര്‍' മാത്രമായിരുന്നു സംഗമിച്ചത്. എന്നാല്‍ ഇവര്‍ പങ്കുവച്ചത് സ്വര്‍ഗത്തിലേയും നരഗത്തിലേയും സുഖവിവരങ്ങളല്ല. കേരള സര്‍ക്കാര്‍ ഇവര്‍ക്കു പെന്‍ഷന്‍ റദ്ദു ചെയ്തു കാര്യമാണ്. പുതുതായി പുറത്തിറക്കിയ പെന്‍ഷന്‍ രേഖയില്‍ ഇവരുടെയൊന്നും പേരുകളില്ല. കാരണം പറയുന്നത് ഇവരെല്ലാം മരിച്ചു പോയി എന്നാണ്. ഇങ്ങനെ ഈ പ്രളയ കാലത്ത് സര്‍ക്കാന്‍ 'കൊന്നു' കളഞ്ഞവരുടെ സംഗമമാണ് കിഴക്കോത്ത് പഞ്ചായത്തില്‍ നടന്നത്. ഞങ്ങള്‍ മരിച്ചിട്ടില്ലെന്ന തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണിവര്‍.

മരണപ്പെട്ടതായി സര്‍ക്കാര്‍ ചിത്രീകരിച്ച് ക്ഷേമപെന്‍ഷന്‍ നിഷേധിച്ചവര്‍ കിഴക്കോത്ത് പഞ്ചായത്ത് ഓഫിസിലാണ് ഒത്തുകൂടിയത്. ഞങ്ങള്‍ മരിച്ചിട്ടില്ലെന്നും തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടുന്നത്. പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 175 പേര്‍ കിഴക്കോത്ത് ഗ്രാമ പഞ്ചായത്തില്‍ മരണപ്പെട്ടതായാണ് സര്‍ക്കാരിന്റെ പെന്‍ഷന്‍ സൈറ്റില്‍ നിന്ന് ലഭിച്ച വിവരം. വീട്ടില്‍ ഇരുചക്രവാഹനം പോലുമില്ലാത്ത നൂറിലധികം ആളുകളെ നാലുചക്ര വാഹനത്തിന്റെ ഉടമസ്ഥരായി ചിത്രീകരിച്ചതും പെന്‍ഷന്‍ തടസപ്പെടാന്‍ കാരണമായി.

വാര്‍ധക്യകാല-വിധവാ -വികലാംഗ-കര്‍ഷക തൊഴിലാളി പെന്‍ഷന്‍ എന്നിവയാണ് നിഷേധിച്ച പെന്‍ഷനുകള്‍. നിത്യജീവിതത്തിന് വകയില്ലാതെ പ്രയാസപ്പെടുന്നവരാണ് ഇവര്‍. പെന്‍ഷന്‍ നിഷേധിച്ച അര്‍ഹരായ മുഴുവന്‍ പേര്‍ക്കും തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുകയാണിന്ന്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?