ഇടിത്തീയായി പാചക വാതക വില വര്‍ധന: ഗാര്‍ഹിക സിലിണ്ടറിന് 30 രൂപ കൂട്ടി


കേരളം (www.evisionnews.co): പാചകവാതക വിലയില്‍ വന്‍വര്‍ദ്ധന വരുത്തി കേന്ദ്ര സര്‍ക്കാര്‍. 30രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സിലണ്ടര്‍ വില 812.50 രൂപയായി. അതേസമയം സബ്സിഡി ഉള്ള സിലിണ്ടറിന് ഒരു രൂപയുടെ വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. സബ്സിഡി തുക 279ല്‍ നിന്ന് 308 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനു പുറമെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 47 രൂപയും വര്‍ദ്ധിപ്പിച്ചു. ഇതോടെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 1410 രൂപയായി.

അതിനൊപ്പം തന്നെ പെട്രോള്‍ ഡീസല്‍ വിലയും കുതിച്ച് ഉയരുകയാണ്. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 80.41 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 73.89 രൂപയും. ഇന്ധന വില വര്‍ദ്ധനയെ തുടര്‍ന്ന് ആവശ്യ സാധനങ്ങളുടെ വില കൂടുന്നതും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നുണ്ട്. ഇന്ധന വിലയുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് ഇന്നലെ രംഗത്ത് വന്നിരുന്നു. രാജ്യത്ത് ഇന്ധന വില റെക്കോഡിലെത്തി നില്‍ക്കേ വന്‍ വിലക്കുറവിലാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളും ഡീസലും വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് ഇതു വ്യക്തമാക്കിയത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?