സസ്‌പെന്‍ഡ് ചെയ്ത വിഷമത്തില്‍ വനിതാ വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; കാരണക്കാര്‍ക്കെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്

മുളിയാര്‍: (www.kasargodvartha.com 31.08.2018) സസ്‌പെന്‍ഡ് ചെയ്ത വിഷമത്തില്‍ വനിതാ വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കാരണക്കാര്‍ക്കെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്ത മുളിയാര്‍ വില്ലേജ് ഓഫീസര്‍ ഏറ്റുമാനൂര്‍ സ്വദേശിനി ബിന്ദുവാണ് (40) ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സി പി എം പ്രാദേശിക നേതാവിന്റെ അവിഹിത ആവശ്യത്തിന് കൂട്ട് നില്‍ക്കാത്തതിന്റെ പേരില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ കൊണ്ട് സമരവും, ഭരണ സ്വാധീനം ഉപയോഗിച്ച് സസ്‌പെന്‍ഷനും ചെയ്യിപ്പിച്ച് മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പ്രയാസമാണ് വില്ലേജ് ഓഫീസറെ ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ചതെന്ന് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ്കുഞ്ഞി, ജനറല്‍ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി എന്നിവര്‍ ആരോപിച്ചു.
Kasaragod, Kerala, news, Muliyar, Top-Headlines, Village Office, suspension, District Collector, DYFI, Protest, Suspended village office attempts suicide

സ്ത്രീയെന്ന പരിഗണന പോലും കാണിക്കാതെ ഭരണത്തിന്റെ സ്വാധീനത്തില്‍ എന്തുമാവാമെന്ന നിലപാട് ശരിയല്ലെന്നും, സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, പഞ്ചായത്ത് പ്രസിഡണ്ട് ഷഫീഖ് ആലൂര്‍, സെക്രട്ടറി കബീര്‍ ബാവിക്കര എന്നിവരും ബിന്ദുവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Muliyar, Top-Headlines, Village Office, suspension, District Collector, DYFI, Protest, Suspended village office attempts suicide
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?