ദുബൈ മണ്ഡലം കെ.എം.സി.സി ബൈത്തുറഹ്മകള്‍ ആറിന് കൈമാറും
കാസര്‍കോട് (www.evisionnews.co): ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ മുസ്‌ലിം ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി മുഖേന നിര്‍മിച്ചു നല്‍കുന്ന എട്ടാമത്തെയും ഒമ്പതാമത്തെയും ബൈത്തുറഹ്മകള്‍ സെപ്തംബര്‍ ആറിന് അവകാശികള്‍ക്ക് കൈമാറും.
ബെള്ളൂര്‍ പഞ്ചായത്തിലെ പള്ളപ്പാടിയില്‍ മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി വ്യാഴാഴ്ച രാവിലെ 11 മണിക്ക് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് മണ്ഡലം കമ്മിറ്റിയുടെ എട്ടാമത്തെ ബൈത്തുറഹ്മ അവകാശികള്‍ക്ക് കൈമാറുക. അന്നേദിവസം ബദിയടുക്ക പഞ്ചായത്തിലെ സഹോദര സമുദായ അംഗമായ പട്ടാജയിലെ ഉമേഷിനും ബൈത്തുറഹ്മയുടെ താക്കോല്‍ ദാനവും റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ചെര്‍ളട്ക്കയില്‍ രാവിലെ 10മണിക്കാണ് താക്കോല്‍ ദാന ചടങ്ങ്. മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച ഒമ്പതാമത് ബൈത്തുറഹ്മയാണിത്.
ഇതോടെ ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച മുഴുവന്‍ പദ്ധതികളും പൂര്‍ത്തീകരിച്ചതായി മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ അറിയിച്ചു. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ഒളയത്തടുക്കയില്‍ നടത്തിയ ഫാസിസത്തിനെതിരെ മതേതര പ്രതിരോധത്തിന്റെ ജില്ലാതല കാമ്പയിന്‍ ഉദ്ഘാടന വേദിയില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് ഒമ്പതാമത്തെ ബൈത്തുറഹ്്മ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. മണ്ഡലം, പഞ്ചായത്ത് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി മുഖേന ഏഴു ബൈത്തുറഹ്മകള്‍ അവകാശികള്‍ക്ക് കൈമാറി. ജാതി- മത രാഷ്ട്രീയത്തിന് അതീതമായി സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ, ആരോഗ്യ, കാരുണ്യ മേഖലകളില്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ നാട്ടിലും പ്രവാസ ലോകത്തും നടത്താന്‍ ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്.
പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, ഭാരവാഹികളായ സലീം ചേരങ്കൈ, ഇ.ബി അഹമ്മദ്, അസീസ് കമാലിയ, കരീം മൊഗര്‍, ഐ.പി.എം പൈക്ക, സിദ്ദീഖ് ചൗക്കി, സത്താര്‍ ആലമ്പാടി, റഹ്മാന്‍ പടിഞ്ഞാര്‍, മുനീഫ് ബദിയടുക്ക, റഹീം നെക്കര എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും
ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുന്ന പരിപാടിയില്‍ നാട്ടിലുള്ള മുഴുവന്‍ കെ.എം.സി.സി പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ട്രഷറര്‍ മാഹിന്‍ കേളോട്ട് അഭ്യര്‍ത്ഥിച്ചു.
Powered by Info News For You
Comments
Post a Comment