യുവതിയെ പീഡിപ്പിച്ചെന്ന്: ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍
തൃക്കരിപ്പൂര്‍ (www.evisionnews.co): യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയും സി.പി.എം തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റി അംഗവുമായ വലിയപറമ്പയിലെ രതീഷ് കുതിരുമ്മല്‍ (23)ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കിയ ശേഷം മാറിമാറി പലയിടങ്ങളിലും കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റ്. മാടക്കാല്‍ സ്വദേശിയായ 23കാരിയാണ് പരാതിക്കാരി. ബലാത്സംഗം, വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കല്‍ തുടങ്ങിയ കുറ്റത്തിനെതിരെ ഇയാള്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നുവെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
തനിക്കു 13 വയസുള്ളപ്പോള്‍ 2008 മുതല്‍ വിവാഹ വാഗ്ദാനം നല്‍കി പലയിടങ്ങളിലും കൊണ്ടുപോവുകയും പ്രതിയുടെ വീട്ടില്‍ വെച്ചും മടക്കാലിലെ യുവതിയുടെ വീട്ടില്‍ വെച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ നേതാവ് കബളിപ്പിച്ചുവെന്നാണ് യുവതി മൊഴി നല്‍കിയത്. പ്രതി കാഞ്ഞങ്ങാട് ക്ഷേമനിധി ഓഫീസില്‍ ജീവനക്കാരനാണ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ ഒളിവിലായിരുന്ന ഇയാളെ ഇന്നലെയാണ് കണ്ടെത്തുന്നതും അറസ്റ്റു ചെയ്യുന്നതും.
Powered by Info News For You

Comments
Post a Comment