കൊള്ളക്കാരുടെ വെടിയേറ്റ് ദക്ഷിണാഫ്രിക്കയില്‍ മലയാളി മരിച്ചു


(www.evisionnews.co) കൊള്ളക്കാരുടെ വെടിയേറ്റു ദക്ഷിണാഫ്രിക്കയില്‍ മലയാളി മരിച്ചു. കോട്ടയം പൊന്‍കുന്നം പഴയിടം വലിയവീട്ടില്‍ ചാണ്ടിക്കുഞ്ഞിന്റെ മകന്‍ ജിജന്‍ അലക്സ്(55) ആണു മരിച്ചത്. പത്തു വര്‍ഷമായി ഇദേഹം ദക്ഷിണാഫ്രിക്കയില്‍ കോക്സറ്റണില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാത്രി 7.30ന് ഏതാനും പേര്‍ ചേര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ ജിജന് വെടിയേല്‍ക്കുകയായിരുന്നു. ജിജന്റെ ദക്ഷിണാഫ്രിക്കയിലുള്ള ബന്ധുക്കളാണ് നാട്ടിലുള്ളവരെ മരണവിവരം അറിയിച്ചത്. ഭാര്യ റെനി ചങ്ങനാശേരി കണ്ടങ്കരി കുടുംബാഗം. മക്കള്‍. നിവ്യ, മരിയ, അഭിജിത്ത്, അഭിലാഷ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?