പടന്നക്കാട്ടെ ഓട്ടോവര്‍ക്ക് ഷോപ്പില്‍ തീപിടുത്തം
കാഞ്ഞങ്ങാട് (www.evisionnews.co): പടന്നക്കാട്ടെ ഓട്ടോ വര്‍ക്ക് ഷോപ്പില്‍ തീപിടുത്തം. ഫയര്‍ഫോഴ്സ് കുതിച്ചെത്തി തീയണച്ചതിനാല്‍ വന്‍ നഷ്ടം ഒഴിവായി. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ ഓട്ടോവര്‍ക്ക് ഷോപ്പിലാണ് തീപിടുമുണ്ടായത്. പടന്നക്കാട്ടെ അബൂബക്കര്‍ ഫാത്തിമ എന്നവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ചായ്യോത്തെ വിജീഷിന്റെ ഓട്ടോ വര്‍ക്ക് ഷോപ്പിലാണ് തീപിടുത്തമുണ്ടായത്.
പരിസരവാസികള്‍ കെട്ടിടത്തിനകത്ത് നിന്നും പുകയും തീയും ഉയരുന്നത് കണ്ടു കാഞ്ഞങ്ങാട് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. വര്‍ക്ക് ഷോപ്പിനകത്തെ ബാരലില്‍ ഓയില്‍ സൂക്ഷിച്ചിരുന്നു. ഇതിലേക്ക് തീ പടരാതെ പെട്ടന്ന് തീയണച്ചത് കൊണ്ടാണ് വന്‍ നാശനഷ്ടം ഒഴിവായത്. ലീഡിംഗ് ഫയര്‍മാന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് തീയണച്ചത്. 50,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment