നിയന്ത്രണം ലംഘിച്ച് വിവാഹം; വധുവിന്റെ പിതാവിനെതിരെ കേസെടുത്ത് പൊലീസ്

വടക്കഞ്ചേരി: (www.kvartha.com 30.04.2021) വടക്കഞ്ചേരിയില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയതിന് വധുവിന്റെ പിതാവിനെതിരെ കേസെടുത്ത് പൊലീസ്. കണക്കന്തുരുതി കുറുവായി സ്വദേശിക്കെതിരെയാണ് വടക്കഞ്ചേരി പൊലീസ് കേസെടുത്തത്. കോവിഡ് നിയന്ത്രണങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വടക്കഞ്ചേരി പൊലീസ് സ്‌റ്റേഷനില്‍ നിന്നു നിയോഗിച്ചിരുന്ന മഫ്തി പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അളവില്‍ കൂടുതല്‍ ആളെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തത്. ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്ത് എത്തിയിരുന്നു. കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

News, Kerala, COVID-19, Police, Case, Marriage, Marriage in violation of restrictions; Police registered case

Keywords: News, Kerala, COVID-19, Police, Case, Marriage, Marriage in violation of restrictions; Police registered case


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?