സാമൂഹ്യമാധ്യമങ്ങൾ വഴി അപകീർത്തിപെടുത്തിയെന്നാരോപിച്ച് കുമ്പള പഞ്ചായത്ത് അംഗം ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.
കുമ്പള: (www.kasargodvartha.com 30.04.2021) സാമൂഹ്യമാധ്യമങ്ങൾ വഴി ദുരുദ്ദേശപരമായി അപകീർത്തിപെടുത്തിയെന്നാരോപിച്ച് കുമ്പള പഞ്ചായത്ത് അംഗം ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും സൈബർ സെലിനും പരാതി നൽകി. ഒന്നാം വാർഡ് മെമ്പർ അൻവർ ആരിക്കാടിയാണ് പരാതി നൽകിയത്.
ബംബ്രാണയിൽ നടന്ന വീടുപൊളിക്കലുമായി ബന്ധപ്പെട്ട് തന്റെ പേരിൽ സിപിഎം സൈബർ പോരാളികൾ സാമൂഹ്യമാധ്യമങ്ങളിൽ നടത്തുന്ന പ്രചാരണങ്ങളുടെ ഭാഗമാണിതെന്നും ഒരു ജനപ്രതിനിധി എന്ന നിലയിലും പൊതുപ്രവർത്തകനെന്ന നിലയിലും പ്രവർത്തിക്കുന്ന തന്നെ മനഃപൂർവം വ്യക്തിഹത്യ ചെയ്യാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും അൻവർ വ്യക്തമാക്കി .
തന്നെ സാമൂഹ്യമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയവർക്കെതിരെ നിയമപരമായ തുടർനടപടികൾ കൈക്കൊള്ളണമെന്നും അൻവർ ആരിക്കാടി ആവശ്യപ്പെട്ടു.
Keywords: Kumbala, Kasaragod, Kerala, news, Social-Media, SP, Complaint, CPM, Arikady, Panchayath, Members, Kumbala panchayat member filed a complaint to the DGP and district police chief alleging defamation through social media.

< !- START disable copy paste -->
Powered by Info News For You

Comments
Post a Comment