താക്കോല്‍ ഇട്ട് സ്റ്റാര്‍ട് ചെയ്യുന്നതിനിടെ ബുള്ളറ്റിന് തീ പിടിച്ച് മുന്‍വശം കത്തി നശിച്ചു


തൊടുപുഴ: (https://ift.tt/3u5OLJp) തൊടുപുഴക്കടുത്ത് മൈലക്കൊമ്പ് പള്ളിയുടെ പിന്നിലെ റോഡിനു സമീപം താക്കോല്‍ ഇട്ട് സ്റ്റാര്‍ട് ചെയ്യുന്നതിനിടെ ബുള്ളറ്റിന് തീ പിടിച്ച് മുന്‍വശം കത്തി നശിച്ചു. എസി മെകാനിക്കായ ഇളംദേശം, ഇലവുംതടത്തില്‍ ഷംനാസിന്റെ 2018 മോഡല്‍ ബുള്ളറ്റിനാണ് തീ പിടിച്ചത്. 

ജോലിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് പോകുന്നതിനിടെ വഴിയില്‍ വെച്ച് സുഹൃത്തിനെ കണ്ടതിനാല്‍ വണ്ടി നിര്‍ത്തിയിട്ട് സംസാരിച്ചശേഷം താക്കോല്‍ തിരിച്ച് സ്റ്റാര്‍ട് ആക്കുന്നതിനിടെയാണ് പെട്ടെന്ന് മുന്‍ഭാഗത്ത് തീ കത്തിയത്. സീറ്റിന്റെ കുറച്ചുഭാഗവും മുന്‍വശവുമാണ് കത്തിനശിച്ചത്. ഉടന്‍തന്നെ വാഹനം സ്റ്റാന്‍ഡിലൊതുക്കി ഷംനാസ് ഇറങ്ങിയോടിയതിനാല്‍ വലിയ അപകടമുണ്ടായില്ല. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.20ഓടെയാണ് സംഭവം.

News, Kerala, State, Thodupuzha, Accident, Bike, Vehicles, Fire, Bullet caught fire while the key was being turned on


തൊടുപുഴ ഫയര്‍ഫോഴ്‌സ് രണ്ടു യൂനിറ്റുകള്‍ സംഭവ സ്ഥലത്ത് എത്തിയെങ്കിലും ഇടുങ്ങിയ വഴിയായതിനാല്‍ ചെറുവാഹനം മാത്രമാണ് പ്രവേശിച്ചത്. ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന.

Keywords: News, Kerala, State, Thodupuzha, Accident, Bike, Vehicles, Fire, Bullet caught fire while the key was being turned on

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?