ഉയരമുള്ള പ്ലാവില്‍ നിന്ന് നിലത്തു വീണ് തെറിച്ചുയര്‍ന്ന ചക്ക തലയിലിടിച്ചു; തൊഴിലാളിക്ക് ദാരുണാന്ത്യം

കട്ടപ്പന: (www.kvartha.com 01.05.2021) ഉയരമുള്ള പ്ലാവില്‍ നിന്ന് നിലത്തു വീണ് തെറിച്ചുയര്‍ന്ന ചക്ക തലയിലിടിച്ച് വീണുപോയ തൊഴിലാളിക്ക് ദാരുണാന്ത്യം. മധുര സ്വദേശി അറുമുഖന്‍ (68) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വെള്ളയാംകുടി കൊങ്ങിണിപ്പടവിലെ ഏലത്തോട്ടത്തിലാണ് സംഭവം. ഈ തോട്ടത്തിലാണ് അറുമുഖന്‍ വര്‍ഷങ്ങളായി പണിയെടുത്തിരുന്നത്.

മറ്റൊരു തൊഴിലാളി ചരിവുള്ള പ്രദേശത്തു നില്‍ക്കുന്ന പ്ലാവില്‍ കയറി. ഇതേസമയത്ത് കുറച്ചു മാറി ഏലത്തോട്ടത്തില്‍ പണിയെടുക്കുകയായിരുന്നു അറുമുഖന്‍. 40 അടി ഉയരമുള്ള പ്ലാവില്‍ നിന്ന് മറ്റൊരു തൊഴിലാളി ചെത്തിയിട്ട ചക്ക നിലത്തു വീണ് തെറിച്ചുയര്‍ന്ന ചക്ക തലയിലിടിച്ച് അറുമുഖന്‍ വീണു പോയി. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Kattappana, News, Kerala, Accident, Death, Hospital, Jackfruit, Tree, Jackfruit fell to ground from high tree and hit one's head; Man died

Keywords: Kattappana, News, Kerala, Accident, Death, Hospital, Jackfruit, Tree, Jackfruit fell to ground from high tree and hit one's head; Man died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?