അമിതാഭ് ചൗധരി എംഡിയും സിഇഒയും ആയി തുടരാന്‍ ആക്‌സിസ് ബാങ്ക് ബോര്‍ഡ് അംഗീകാരം
ന്യൂഡെല്‍ഹി: (https://ift.tt/3u5OLJp) രാജ്യത്തെ സ്വകാര്യ മേഖലാ ബാങ്കുകളില്‍ പ്രമുഖരായ ആക്‌സിസ് ബാങ്കിന്റെ എംഡിയും സിഇഒയും ആയി അമിതാഭ് ചൗധരി തുടരാന്‍ അംഗീകാരം. 2022 ജനുവരി ഒന്ന് മുതല്‍ അമിതാഭ് ചൗധരി തന്നെ തുടരാന്‍ ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സ് യോഗം അംഗീകാരം നല്‍കി.
2019 ജനുവരി ഒന്നിന് ഈ സ്ഥാനത്തെത്തിയതാണ് ഇദ്ദേഹം. മൂന്ന് വര്‍ഷത്തേക്കായിരുന്നു നിയമനം. 2021 ഡിസംബര്‍ 31 ന് ഇത് അവസാനിക്കും. കാലാവധി അവസാനിക്കാനിരിക്കെയാണ് വീണ്ടും മൂന്ന് വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചത്. ഇത് പ്രകാരം 2024 ഡിസംബര്‍ 31 വരെ ഇദ്ദേഹം തന്നെ ഈ സ്ഥാനത്ത് തുടരും.
എച് ഡി എഫ് സി സ്റ്റാന്റേര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ എംഡിയും സിഇഒയുമായിരുന്നു ചൗധരി പിന്നീടാണ് ആക്‌സിസ് ബാങ്കിന്റെ തലപ്പത്തേക്ക് എത്തിയത്. ഇദ്ദേഹത്തിന്റെ കാലാവധി നീട്ടുന്ന കാര്യം റെഗുലേറ്ററി ഫയലിങിലാണ് ബാങ്ക് വ്യക്തമാക്കിയത്.
Powered by Info News For You

Comments
Post a Comment