വോട്ടെണ്ണല്‍ നാളെ: ആദ്യഫല സൂചന 8.30ഓടെ, ഫലം പ്രഖ്യാപിക്കാന്‍ നാലു മണി ആയേക്കും


കേരളം (www.evisionnews.co): കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലേതു പോലെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നേരത്തേ അറിയില്ല. ഞായറാഴ്ച എട്ടിനുതന്നെ വോട്ടെണ്ണല്‍ ആരംഭിക്കുമെങ്കിലും ഫലപ്രഖ്യാപനം വൈകും. തപാല്‍ വോട്ടുകള്‍ എണ്ണിത്തീരാന്‍ സമയമെടുക്കുമെന്നതിനാലാണിത്. രാവിലെ എട്ടരയ്ക്കുശേഷം ആദ്യസൂചനകള്‍ കിട്ടിത്തുടങ്ങും.

ഇതുവരെയുള്ള കണക്കുപ്രകാരം 4,54,237 തപാല്‍വോട്ടുകളാണ് എണ്ണേണ്ടത്. ഞായറാഴ്ച രാവിലെവരെ തപാല്‍ബാലറ്റുകള്‍ എത്തിക്കാന്‍ സമയമുണ്ട്. ഒരു ബാലറ്റ് എണ്ണാന്‍ 40 സെക്കന്‍ഡ് വേണമെന്നാണ് കണക്ക്. ഇ.വി.എമ്മില്‍ നേരിയ ഭൂരിപക്ഷത്തോടെ മുന്നിട്ടുനില്‍ക്കുന്നവര്‍ക്ക് തപാല്‍ വോട്ടുകള്‍ നിര്‍ണായകമാണ്. തര്‍ക്കങ്ങള്‍ ഉണ്ടാകാനും എണ്ണല്‍ നീളാനുമുള്ള സാധ്യതകളും കൂടുതലാണ്.</p>

ഒന്നോ ഒന്നരയോ മണിക്കൂറിനുള്ളില്‍ ഇ.വി.എമ്മിലെ വോട്ടുകള്‍ എണ്ണിത്തീരുമെങ്കിലും തപാല്‍ വോട്ടിന്റെ കണക്ക് വൈകുമെന്നതിനാല്‍ ഫലം പ്രഖ്യാപിക്കാന്‍ നാലുമണിയെങ്കിലും ആയേക്കും. https://results.eci.gov.in/ല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?