പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ച സംഭവം; 63കാരന് 12 വര്‍ഷം തടവും പിഴയും

കരുനാഗപ്പള്ളി: (www.kvartha.com 30.04.2021) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ ബന്ധുവായ 63കാരന് 12 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. പോക്സോ നിയമത്തിന്റെയും മറ്റ് വിവിധ വകുപ്പുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിക്ക് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ജി ശ്രീരാജ് ശിക്ഷ വിധിച്ചത്. 

പിഴത്തുകയില്‍ നിന്ന് 25,000 രൂപ ഇരക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. 2018ല്‍ ശാസ്താംകോട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്തി റിപോര്‍ട് സമര്‍പിച്ചു. മൈനാഗപ്പള്ളി സ്വദേശിയായ പിതാവിന്റെ കൊച്ചച്ഛന്‍ കൂടിയായ പ്രതി 10 വയസ് മാത്രമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ചുവെന്നാണ് കേസ്.

News, Kerala, Accused, Police, Crime, Molestation, Girl, Case, Court, Court Order, Incident of molestation against minor girl; 12 years in prison for 63-year-old man

Keywords: News, Kerala, Accused, Police, Crime, Molestation, Girl, Case, Court, Court Order, Incident of molestation against minor girl; 12 years in prison for 63-year-old man


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?