ആശുപത്രിയില്‍ പ്രവേശനം ലഭിച്ചില്ല; കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായ വനിതാ എന്‍ജിനീയര്‍ക്ക് കാറില്‍ ദാരുണാന്ത്യം


ന്യൂഡെല്‍ഹി: (https://ift.tt/3eJvDKB) ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതിരുന്ന വനിതാ എന്‍ജിനീയര്‍ കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായതിനെ തുടര്‍ന്ന് കാറില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയിലെ സര്‍കാര്‍ ആശുപത്രിക്ക് പുറത്താണ് സംഭവം. 35കാരിയായ ജാഗ്രതി ഗുപ്തയെയാണ് കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ആശുപത്രി പ്രവേശനത്തിനായി അപേക്ഷിച്ചെങ്കിലും പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് മൂന്നുമണിക്കൂറിലധികം യുവതിയും കൂടെയുണ്ടായിരുന്ന വീട്ടുടമസ്ഥനും ആശുപത്രിക്ക് പുറത്ത് കാറില്‍ കഴിഞ്ഞു. പിന്നീട് ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞ് ശ്വാസം കിട്ടാതെ പിടഞ്ഞ ജാഗ്രതി കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു.  


News, National, India, New Delhi, Hospital, COVID-19, Trending, Health, Health and Fitness, Treatment, Death, Help, Woman Dies In Car Outside Noida Hospital, Gasping, Unable To Find Bed


'യുവതിയുടെ വീട്ടുടമസ്ഥന്‍ സഹായത്തിനായി യാചിക്കുമ്പോള്‍ ഞാന്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ആരും അദ്ദേഹത്തെ കേള്‍ക്കാന്‍ തയാറായിരുന്നില്ല. ഏകദേശം മൂന്നരയോടെ അവര്‍ വീണു. ഇതോടെ അദ്ദേഹം ആശുപത്രിയിലെ റിസപ്ഷനിലെത്തുകയും യുവതിക്ക് ശ്വാസമില്ലെന്ന് അറിയിക്കുകയുമായിരുന്നു. ജീവനക്കാര്‍ എത്തിയെങ്കിലും മരിച്ചതായി അറിയിച്ചു' -ദൃക്‌സാക്ഷിയായ സചിന്‍ എന്നയാള്‍ എന്‍ ഡി ടി വിയോട് പറഞ്ഞു.   

ഒപ്പമുണ്ടായിരുന്നയാളുടെ വീട്ടിലാണ് യുവതിയുടെ താമസം. ഭര്‍ത്താവും രണ്ടു കുട്ടികളും മധ്യപ്രദേശിലാണ്. 
യുപിയില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം മരിച്ചുവീഴുന്നവരുടെ എണ്ണം കുത്തനെ ഉയരുമ്പോഴും സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം.

Keywords: News, National, India, New Delhi, Hospital, COVID-19, Trending, Health, Health and Fitness, Treatment, Death, Help, Woman Dies In Car Outside Noida Hospital, Gasping, Unable To Find Bed

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?