ഗുജറാത്തിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 18 കോവിഡ് രോഗികള്‍ മരിച്ചു

ഭാരുച്ച്: (www.kasargodvartha.com 01.05.2021) ഗുജറാത്ത് ഭാറൂച്ചിലെ പട്ടേല്‍ വെല്‍ഫെയര്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 18 കോവിഡ് രോഗികള്‍ മരിച്ചു. ചികിത്സയിലായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തി. കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന 18 രോഗികളാണ് മരിച്ചതെന്ന് ഭരുച്ച് എസ്പി രാജേന്ദ്രസിങ് ചുദാസാമ അറിയിച്ചു. 

ശനിയാഴ്ച പുലര്‍ചെ ഒരു മണിയോടെ താഴത്തെ നിലയിലെ കോവിഡ് വാര്‍ഡില്‍ തീപിടിത്തമുണ്ടായത്. ഒരു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമായി. രക്ഷപ്പെടുത്തിയവരെ അടുത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Bharuch, News, National, Top-Headlines, COVID-19, Hospital, Treatment, Fire, Accident, At least 18 Covid-19 patients die in hospital fire in Gujarat’s Bharuch

Keywords: Bharuch, News, National, Top-Headlines, COVID-19, Hospital, Treatment, Fire, Accident, At least 18 Covid-19 patients die in hospital fire in Gujarat’s Bharuch



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?