'ഈ ഭീരുക്കള്‍ ഇത്രത്തോളം അധഃപതിക്കും, ഞാനും ഇത് അനുഭവിച്ചതാണ്'; തമിഴ് നടന്‍ പ്രകാശ് രാജ്


ചെന്നൈ: (https://ift.tt/3eJvDKB) ബി ജെ പി സൈബര്‍ ആക്രമണം നേരിടുന്ന നടന്‍ സിദ്ധാര്‍ഥിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. ഈ ഭീരുക്കള്‍ ഇത്രത്തോളം അധഃപതിക്കുമെന്നും താനും ഇത് അനുഭവിച്ചതാണെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. നിങ്ങള്‍ ശക്തനായി നില്‍ക്കുമെന്ന് ഉറപ്പുണ്ടെന്നും ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്ന് അറിയാമെന്നും ഒപ്പം ഉണ്ടാകുമെന്നും പ്രകാശ് കുറിച്ചു.

'ഈ ഭീരുക്കള്‍ ഇത്രത്തോളം അധഃപതിക്കും. ഞാനും ഇത് അനുഭവിച്ചതാണ്. എനിക്ക് അറിയാം നിങ്ങള്‍ ശക്തനായി തന്നെ നില്‍ക്കുമെന്നും ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടേയിരിക്കുമെന്നും. ഞങ്ങള്‍ കൂടുതല്‍ ശക്തി പകരാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്', എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. 

News, National, India, Chennai, Entertainment, Social Media, Actor, Supporters, BJP, Trending, Prakash Raj supports BJP cyber-attacking actor Siddharth


കഴിഞ്ഞ ദിവസമാണ് ബിജെപിയെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് പാര്‍ടി പ്രവര്‍ത്തകര്‍ ലീക് ചെയ്‌തെന്ന് സിദ്ധാര്‍ഥ് അറിയിച്ചത്. ഇതുവരെ  500-ലധികം ഫോണ്‍ കോളുകളാണ് വന്നത്. എല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവര്‍ഷവുമായിരുന്നുവെന്നാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരുന്നത്. പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.

Keywords: News, National, India, Chennai, Entertainment, Social Media, Actor, Supporters, BJP, Trending, Prakash Raj supports BJP cyber-attacking actor Siddharth

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?