'നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്, ഒരിക്കലും പിന്‍മാറരുത്': ബിജെപി ആക്രമണത്തില്‍ സിദ്ധാര്‍ഥിനും കുടുബത്തിനും പിന്തുണയുമായി പാര്‍വതി തിരുവോത്ത്


കൊച്ചി: (https://ift.tt/3u5OLJp) ബി ജെ പി ഐടി സെലിന്റെ നേതൃത്വത്തില്‍ വ്യാപക ഭീഷണി നേരിടുന്ന തമിഴ് നടന്‍ സിദ്ധാര്‍ഥിനും കുടുബത്തിനും പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. നിലപാടില്‍ നിന്നും ഒരിക്കലും പിന്‍മാറരുത്. ഞങ്ങളുടെ ഒരു പട തന്നെ സിദ്ധാര്‍ഥിന് പിന്തുണയുമായി ഉണ്ടെന്നും പാര്‍വതി ട്വീറ്റ് ചെയ്തു.

'സിദ്ധാര്‍ഥ് ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്. ഒരിക്കലും പിന്‍മാറരുത്. ഞങ്ങളുടെ ഒരു പട തന്നെ നിങ്ങള്‍ക്കൊപ്പമുണ്ട്. തളരാതെ ഇരിക്കു. നിങ്ങള്‍ക്കും കുടുംബത്തിനും എല്ലാവിധ സ്നേഹവും നേരുന്നു.' പാര്‍വതി ട്വീറ്റ് ചെയ്തു. കൂടെ ഫോണ്‍ നമ്പര്‍ ബിജെപി അംഗങ്ങള്‍ ലീക് ചെയ്‌തെന്ന സിദ്ധാര്‍ഥിന്റെ ട്വീറ്റും പാര്‍വതി പങ്കുവച്ചു. 

ബിജെപിയെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് പാര്‍ടി പ്രവര്‍ത്തകര്‍ ലീക് ചെയ്‌തെന്ന് കഴിഞ്ഞ ദിവസം സിദ്ധാര്‍ഥ് അറിയിച്ചിരുന്നു. ഇതുവരെ  500-ലധികം ഫോണ്‍ കോളുകളാണ് വന്നത്. എല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവര്‍ഷവുമായിരുന്നുവെന്നാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരുന്നത്.

News, Kerala, State, Kochi, Entertainment, Actor, Cinema, Threat, Actress, BJP, Politics, Social Media, Kollywood, Mollywood, Police, Complaint, Parvathy Thiruvoth with support for Siddharth and family


'എന്റെ ഫോണ്‍ നമ്പര്‍ തമിഴ്നാട് ബി ജെ പി അംഗങ്ങള്‍ ലീക് ചെയ്തു. 500 അധികം ഫോണ്‍കോളുകളാണ് എനിക്ക് ഇതുവരെ വന്നത്. എല്ലാവരും എനിക്കും കുടുംബത്തിനും എതിരെ വധഭീഷണി, റേപ് ഭീഷണി, തെറി വിളി എല്ലാം നടത്തി. എല്ലാ നമ്പറും റെകോഡ് ചെയ്തിട്ടുണ്ട്. എല്ലാം ബിജെപി ലിങ്കും, ഡിപിയും ഉള്ളതാണ്. അതെല്ലാം പൊലീസിന് കൈമാറുകയാണ്. ഞാന്‍ ഒരിക്കലും മിണ്ടാതിരിക്കില്ല. ശ്രമിച്ചുകൊണ്ടേ ഇരിക്കും'എന്നായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്. 

കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സിദ്ധാര്‍ഥ് ഉന്നയിച്ചത്. നേരത്തേയും മോദി സര്‍കാരിന്റെ കടുത്ത വിമര്‍ശകന്‍ തന്നെയായിരുന്നു സിദ്ധാര്‍ഥ്.

Keywords: News, Kerala, State, Kochi, Entertainment, Actor, Cinema, Threat, Actress, BJP, Politics, Social Media, Kollywood, Mollywood, Police, Complaint, Parvathy Thiruvoth with support for Siddharth and family

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?