കോവിഡ്; ഇന്ത്യക്ക് സഹായവുമായി യു എസ് വിമാനം ഡെല്‍ഹിയില്‍ എത്തി

ന്യൂഡെല്‍ഹി: (www.kvartha.com 30.04.2021) കോവിഡ് രണ്ടാംതരംഗത്തില്‍ രൂക്ഷമായ പ്രതിസന്ധി അനുഭവിക്കുന്ന ഇന്ത്യക്ക് സഹായവുമായി യു എസ് വിമാനം ഡെല്‍ഹിയില്‍ എത്തി. വെള്ളിയാഴ്ച രാവിലെ 400 ഓക്സിജന്‍ സിലിന്‍ഡര്‍, മറ്റ് ആശുപത്രി ഉപകരണങ്ങള്‍, പത്ത് ലക്ഷം പരിശോധന കിറ്റുകള്‍ എന്നിവയുമായാണ് സൂപെര്‍ ഗ്യാലക്സി മിലിട്ടറി ട്രാന്‍സ്പോര്‍ട് വിമാനം ഡെല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്.

ഇന്ത്യയിലേക്ക് സഹായമെത്തിക്കുന്നതിന്റെ ചിത്രങ്ങള്‍ അമേരികന്‍ എംബസി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 70 വര്‍ഷത്തിലേറെയുമായുള്ള ബന്ധമാണ് ഇന്ത്യയുമായുള്ളത്. കോവിഡിനെതിരെ പോരാടുന്ന ഇന്ത്യയോടൊപ്പം അമേരിക നില്‍ക്കുന്നുവെന്നുമാണ് ഇന്ത്യയിലെ യുഎസ് എംബസി ട്വീറ്റ് ചെയ്തത്. 

New Delhi, News, National, COVID-19, Help, Flight, Airport, First emergency Covid-19 aid supplies arrive at Delhi airport from US
Keywords: New Delhi, News, National, COVID-19, Help, Flight, Airport, First emergency Covid-19 aid supplies arrive at Delhi airport from US


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?