ജില്ലയില്‍ നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകള്‍ ഉള്‍പ്പടെ 23 തദ്ദേശ സ്ഥാപന പരിധികളില്‍ നിരോധനാജ്ഞ
കാസര്‍കോട് (www.evisionnews.co): കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകള്‍ ഉള്‍പ്പടെ 23 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേയ് ആറിന് അര്‍ധരാത്രി 12 മണി വരെയാണ് നിരോധനാജ്ഞ.
നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകള്‍ക്ക് പുറമെ അജാനൂര്‍, ബളാല്‍, ബദിയടുക്ക, ചെങ്കള, ചെമ്മനാട്, ചെറുവത്തൂര്‍, ഈസ്റ്റ് എളേരി, കള്ളാര്‍, കയ്യൂര്‍ ചീമേനി, കിനാനൂര്‍ കരിന്തളം, കോടോം ബേളൂര്‍, മടിക്കൈ, മധൂര്‍, മംഗല്‍പാടി, പടന്ന, പള്ളിക്കര, പിലിക്കോട്, പുല്ലൂര്‍ പെരിയ, തൃക്കരിപ്പൂര്‍, ഉദുമ, വെസ്റ്റ് എളേരി പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
Powered by Info News For You

Comments
Post a Comment