മേയ് ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തുന്നു
പാലക്കാട്: (https://ift.tt/3u5OLJp) ശനിയാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തുന്നു. കോവിഡ് സാഹചര്യത്തില്‍ വരുമാനം ഗണ്യമായി കുറഞ്ഞതോടെയാണ് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സെര്‍വിസ് നിര്‍ത്തുന്നത്. മേയ് ഒന്ന് മുതല്‍ സെര്‍വിസ് നടത്തില്ലെന്ന് ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഫോം ജി (വാഹന നികുതി ഒഴിവാക്കി കിട്ടാനുള്ള അപേക്ഷ) സമര്‍പിച്ച് ബസ് നിര്‍ത്തിയിടാനാണ് തീരുമാനം.
നിലവില്‍ 9,500 ഓളം ബസുകള്‍ മാത്രമാണ് നിരത്തിലുള്ളത്. ലാഭകരമായ സെര്‍വിസുകള്‍ നടത്തുന്നതിന് തടസ്സമില്ലെന്നും സംഘടനഭാരവാഹികള്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment