കുവൈതില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിയായ അധ്യാപിക മരിച്ചു
കുവൈത് സിറ്റി: (https://ift.tt/3eJvDKB) കുവൈതില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിയായ അധ്യാപിക മരിച്ചു. കോഴിക്കോട് അത്തോളി കൊങ്ങന്നൂര്‍ വലിയാറമ്പത്ത് സബീഹിന്റെ ഭാര്യ ഖദീജ ജസീല (31) ആണ് മരിച്ചത്. കുവൈതിലെ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലിക്കവെയായിരുന്നു അന്ത്യം. കുവൈത് ഇന്ത്യന്‍ ലേണേഴ്‌സ് അകാദമിയിലെ മലയാളി അധ്യാപികയായിരുന്നു.
വട്ടോളി ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ഉസ്മാന്റെയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗം ജമീല ഉസ്മാന്റെയും മകളാണ്. മക്കള്‍ - ഇഷാല്‍ ഫാത്തിമ, ഇഹ്‌സാന്‍ സബീഹ്.
Powered by Info News For You

Comments
Post a Comment