ആര്‍ ആര്‍ നഗറില്‍ തകര്‍ന്ന് തരിപ്പണമായി ബി ജെ പി; 46,218 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയം

ബംഗളൂരു: (www.kvartha.com 31.05.2018) ഫ്‌ളാറ്റില്‍ ഐ ഡി കാര്‍ഡുകള്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റവെയ്ക്കപ്പെട്ട കര്‍ണാടകയിലെ ആര്‍ ആര്‍ നഗറില്‍ തകര്‍പ്പന്‍ ജയവുമായി കോണ്‍ഗ്രസ്. തിങ്കളാഴ്ച്ചയാണ് ആര്‍ ആര്‍ നഗറില്‍ പോളിംഗ് നടന്നത്. 46218 വോട്ടിന്റെ വമ്പന്‍ ലീഡോഡുകൂടിയാണ് കോണ്‍ഗ്രസിന്റെ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുിനരത്‌ന 80282 വോട്ടുകള്‍ നേടിയപ്പോള്‍ ബി ജെ പി സ്ഥാനാര്‍ത്ഥി മുനിരാജു ഗൗഡയ്ക്ക് 34064 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ജെ.ഡി.എസ് സ്ഥാനാര്‍ഥി ജി.എച്ച്. രാമചന്ദ്രക്ക് 23,526 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

കഴിഞ്ഞദിവസം എം എല്‍ എ ന്യാമഗൗഡ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യത്തിന്റെ സഭയിലെ അംഗബലം 116 ചുരുങ്ങിയിരുന്നു. എന്നാല്‍ ആര്‍ ആര്‍ നഗറിലെ വിജയത്തോടുകൂടി അംഗബലം വീണ്ടും 117-ലേക്ക് ഉയര്‍ന്നിരിക്കുകയാണ്. 104 സീറ്റുകളാണ് സഭയില്‍ ബി ജെ പിക്കുള്ളത്.

National, Karnataka, Bangalore, News, BJP, Congress, Politics, By-election, RR Nagar, Massive victory for congress in RR nagar

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Karnataka, Bangalore, News, BJP, Congress, Politics, By-election, RR Nagar, Massive victory for congress in RR nagar


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?