കയറ്റിറക്കിനെ ചൊല്ലി സിഐടിയു- ബിഎംഎസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ; പോലീസെത്തി വിരട്ടിയോടിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 31.05.2018) കയറ്റിറക്കിനെ ചൊല്ലി സിഐടിയു- ബിഎംഎസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പെര്‍മുദെയില്‍ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് മഞ്ചേശ്വരം എസ്‌ഐ അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സംഘര്‍ഷത്തിലേര്‍പെട്ടവരെ വിരട്ടിയോടിച്ചു.

സിഐടിയു പ്രവര്‍ത്തകരെ ചുമട്ടിറക്കാന്‍ ഏര്‍പെടുത്തരുതെന്ന് ബിഎംഎസ് പ്രവര്‍ത്തകര്‍ കടയുടമകളെ ഭീഷണിപ്പെടുത്തിയതായി സിഐടിയു ആരോപിച്ചു. ഇതിനു പിന്നാലെയാണ് ചുമട്ടിറക്കാനെത്തിയ സിഐടിയു പ്രവര്‍ത്തകരും ബി.എംഎസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായത്. അതേസമയം കാലങ്ങളായി സിഐടിയു പ്രവര്‍ത്തകര്‍ ചുമട്ടിറക്ക് നടത്തുന്ന സ്ഥലത്ത് ബി.എം.എസ് പ്രവര്‍ത്തകരല്ലാത്ത ചിലര്‍ എത്തിയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്ന് സിഐടിയു പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, CITU, BMS, Clash, Crime, Police, CITU-BMS Conflict in Permude
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?