നേട്ടങ്ങളുടെ കോട്ടകള്‍ വെട്ടിപ്പിടിച്ച മഡ്രിഡിന്റെ മാന്ത്രികന്‍ ഇനി തൂവെള്ളപ്പട്ടാള്ളത്തോടൊപ്പമില്ല; റയല്‍ മഡ്രിഡ് കോച്ച് സിനദിന്‍ സിദാന്‍ പടിയിറങ്ങി

മാഡ്രിഡ്: (www.kvartha.com 31.05.2018) റയല്‍ മാഡ്രിഡിന് നേട്ടങ്ങളുടെ കൊടുമുടികള്‍ സമ്മാനിച്ച തന്ത്രങ്ങളുടെ തമ്പുരാന്‍ സിനദിന്‍ സിദാന്‍ ടീമിന്റെ പരിശീലകവേഷം അഴിച്ചു. തുടര്‍ച്ചയായ മൂന്നു പ്രാവശ്യം ക്ലബ്ബ് ഫുട്‌ബോളിലെ രാജകിരീടമായ ചാമ്പ്യന്‍സ് ലീഗ് കിരീടം റയലിന്റെ ഷെല്‍ഫിലെത്തിച്ചശേഷമാണ് സിദാന്‍ തന്ത്രങ്ങളുടെ താളിയോലക്കെട്ടുകള്‍ താഴെവെച്ച് ടീമില്‍ നിന്നും അപ്രതീക്ഷിതമായി പടിയിറങ്ങുന്നത്.

റയല്‍ മാഡ്രിഡിന്റെ പരിശീലന മൈതാനമായ വാള്‍ഡെബെബാസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സിദാന്‍ റയല്‍ വിടുന്നുവെന്ന അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. 2020 വരെ റയലുമായുള്ള കരാര്‍ നിലനില്‍ക്കെയാണ് സിദാന്‍ രാജി പ്രഖ്യാപിച്ചത്. ഇതു മാറ്റത്തിനുള്ള സമയം ആണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മൂന്നു വര്‍ഷം നീണ്ടുനിന്ന റയലിലെ പരിശീലന കരിയറിനു സിദാന്‍ വിരാമമിട്ടത്.

Sports, World, News, Football, Real Madrid, Spain, Zidane resigned from Real Madrid

ഇത് അനായാസമായി പറയാന്‍ കഴിയുന്ന കാര്യമല്ല. ഞാന്‍ പരിശീലകനായി തുടരുകയാണെങ്കില്‍ വിജയം നിലനിര്‍ത്തുക എന്നത് സമ്മദമേറിയ കാര്യമാണെന്നും സിദാന്‍ വ്യക്തമാക്കി. റയല്‍ വിട്ടാലും നിലവില്‍ മറ്റൊരു ടീമിന്റെയും പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും സിദാന്‍ അറിയിച്ചു. റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസുമായി ഇക്കാര്യം സംസാരിച്ചതിനു ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും മുന്‍ ഫ്രഞ്ച് താരം കൂട്ടിച്ചേര്‍ത്തു. തന്റെ തീരുമാനത്തെ റാമോസ് ബഹുമാനിക്കുന്നുവെന്നും സിദാന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, World, News, Football, Real Madrid, Spain, Zidane resigned from Real Madrid


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?