നികേഷ് എഴുതിവെച്ചോളൂ, പെട്ടിതുറക്കുമ്പോള്‍ 20000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി ജെ പി സ്ഥാനാര്‍ത്ഥി അഡ്വ: ശ്രീധരന്‍ പിള്ള ജയിക്കും; ചാനല്‍ ചര്‍ച്ചയിലെ ശോഭാ സുരേന്ദ്രന്റെ വെല്ലുവിളി തെരഞ്ഞെടുപ്പിന് ശേഷം ട്രോള്‍ര്‍മാര്‍ക്ക് ആഘോഷമാവുന്നു

കൊച്ചി: (www.kvartha.com 31.05.2018) 'ശ്രീമാന്‍ നികേഷ് എഴുതിവെച്ചോളൂ, പെട്ടിതുറക്കുമ്പോള്‍ 20000 വോട്ടിന്റെ ഭൂരിപക്ഷത്തിനെങ്കിലും ഞങ്ങളവിടെ ജയിച്ചിരിക്കും'. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ചാനല്‍ ചര്‍ച്ചയില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി അഡ്വ: ശ്രീധരന്‍ പിള്ള വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് അവതാരകനോട് വെല്ലുവിളി മുഴക്കിയ ശോഭാ സുരേന്ദരന്‍ പെട്ടിതുറന്നതോടെ വെട്ടിലായി. കേരളത്തിന്റെ അടുത്ത മുഖ്യന്‍ ബി ജെ പിയുടേതായിരിക്കുമെന്നും ശോഭാ 'തള്ളി'യിരുന്നു.

കഴിഞ്ഞ തവണത്തേക്കാള്‍ 7400-ലധികം വോട്ട് കുറവാണ് ബി ജെ പിക്ക് ഇത്തവണ ലഭിച്ചിരിക്കുന്നത്. ദയനീയ പരാജയം ഏറ്റുവാങ്ങിയ ബി ജെ പി മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്തായാലും ട്രോളര്‍മാര്‍ ശോഭയുടെ വെല്ലുവിളി ചികഞ്ഞെടുത്ത് സോഷ്യല്‍ മീഡിയയില്‍ 'ആഘോഷം' തുടങ്ങിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, By-election, Chengannoor, Shobha Surendran, Channel Discussion, Shobha's Challenge on chengannoor By-election goes viral after result announcement



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?