ചെങ്ങന്നൂരിലെ 11 പഞ്ചായത്തുകളിലും എല്‍ ഡി എഫിന്റെ സമ്പൂര്‍ണ ആധിപത്യം; യു ഡി എഫിന്റെ തിരുവണ്ടൂരില്‍ 10 വോട്ടിന്റെ ലീഡ് നേടി
തിരുവനന്തപുരം: (www.kvartha.com 31.05.2018) ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂര്‍ നിയമസഭയിലെ 11 പഞ്ചായത്തുകളിലും എല്‍ ഡി എഫിന്റെ സമ്പൂര്‍ണ ആധിപത്യം. യു ഡി എഫ് ഭരിക്കുന്ന തിരുവണ്ടൂര്‍ പഞ്ചായത്തില്‍ പോലും 10 വോട്ടിന്റെ ലീഡ് നേടാന്‍ എല്‍ ഡി എഫിലെ സജി ചെറിയാന് കഴിഞ്ഞു.
2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിലെ കെ കെ രാമചന്ദ്രന്‍ നായര്‍ 7,983 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്ന് കെ കെ രാമചന്ദ്രന്‍ നായര്‍ക്ക് 52,880 വോട്ട് ലഭിച്ചപ്പോള്‍ യു ഡി എഫിലെ പി സി വിഷ്ണുനാഥിന് 44, 897 വോട്ടാണ് ലഭിച്ചത്. ബി ജെ പിയിലെ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് 42,682 വോട്ടാണ് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ ഇത്തവണ സജി ചെറിയാന് വമ്പന്‍ വിജയമാണ് നേടാന്‍ കഴിഞ്ഞത്.
വോട്ട് 67,300 ആയി ഉയര്‍ത്താന്‍ സജി ചെറിയാന് കഴിഞ്ഞു. യു ഡി എഫിന് കഴിഞ്ഞതവണത്തേക്കാള്‍ വോട്ട് വിഹിതം കൂട്ടാന്‍ കഴിഞ്ഞു എന്നതുമാത്രമാണ് ആശ്വാസം. ഡി വിജയകുമാറിന് 46,347 വോട്ട് നേടാന്‍ കഴിഞ്ഞു. അതേസമയം ബി ജെ പിക്ക് കനത്ത നഷ്ടമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉണ്ടായത്.
35,270 വോട്ട് മാത്രമാണ് ബി ജെ പി യിലെ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് ഇത്തവണ നേടാന്‍ കഴിഞ്ഞത്. ഹിന്ദു വോട്ടുകള്‍ മൂന്നു സ്ഥാനാര്‍ത്ഥികള്‍ക്കുമായി ചിന്നിച്ചിതറിയപ്പോള്‍ ക്രിസ്ത്യന്‍ മേഖലകളിലും മുസ്ലീം മേഖലകളിലും നിര്‍ണായക നേട്ടമുണ്ടാക്കാന്‍ സജി ചെറിയാന് കഴിഞ്ഞു. സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി എന്നനിലയിലുള്ള പ്രവര്‍ത്തനമികവും ക്രിസ്ത്യന്‍ വിഭാഗക്കാരനാണെന്ന അനുകൂല സാഹചര്യവും സമര്‍ത്ഥമായി ഉപയോഗപ്പെടുത്താന്‍ എല്‍ ഡി എഫിന് കഴിഞ്ഞു.
ബി ഡി ജെ എസ് ഉടക്കിയതോടെ ബി ജെ പിക്ക് 7000 ല്‍ അധികം വോട്ടിന്റെ കുറവാണ് ഉണ്ടായത്. ദേവസ്വം ബോര്‍ഡുകളില്‍ മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നടപ്പിലാക്കിയതുവഴി എന്‍ എസ് എസിന്റെ പിന്തുണ ആര്‍ജിക്കാന്‍ എല്‍ ഡി എഫിന് കഴിഞ്ഞു. ഇതോടൊപ്പം എസ് എന്‍ ഡി പിയുടേയും ബി ഡി ജെ എസിന്റെയും സഹായവും എല്‍ ഡി എഫിന്റെ വമ്പന്‍ വിജയത്തിന് കരുത്തുപകര്‍ന്നു. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ പോരാട്ടം എല്‍ ഡി എഫും ബി ജെ പിയും ത്മമിലാണെന്ന പ്രചാരണം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞതുവഴി ക്രിസ്ത്യന്‍- മുസ്ലീം വോട്ടുബാങ്കുകളെ അടുപ്പിക്കാന്‍ എല്‍ ഡി എഫിനും സജി ചെറിയാനും കഴിഞ്ഞു.
ക്രിസ്ത്യന്‍ സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുമെന്ന ഉറപ്പുനല്‍കുകവഴി ക്രിസ്തീയ വോട്ടുകള്‍ അപ്പാടെ കൈക്കലാക്കാന്‍ സജി ചെറിയാന് കഴിഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chengannur LDF mejority in 11 Pachayath, Thiruvananthapuram, News, Politics, Trending, BJP, Congress, LDF, Winner, Kerala.

Powered by Info News For You

Comments
Post a Comment