ഇനിയെങ്കിലും കോണ്‍ഗ്രസ് മൃദുഹിന്ദുത്വം ഉപേക്ഷിച്ച് വര്‍ഗീയതയ്‌ക്കെതിരെ പോരാടണം; ചെങ്ങന്നൂരിലെ വിജയം ബി ജെ പിയെ നേരിടാനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടൂവെന്ന് ജനം തിരിച്ചറിഞ്ഞതിന്റെ തെളിവ്; രൂക്ഷ വിമര്‍ശനവുമായി എം പി വീരേന്ദ്രകുമാര്‍
കോഴിക്കോട്: (www.kvartha.com 31.05.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട വമ്പന്‍ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം പി വീരേന്ദ്രകുമാര്‍. ബി ജെ പിയെ നേരിടാനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. അത് ജനം തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ചെങ്ങന്നൂരിലെ എല്‍ ഡി എഫ് വിജയമെന്ന് എം പി വീരേന്ദ്ര കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മൃദുഹിന്ദുത്വം ഉപേക്ഷിച്ച് വര്‍ഗീയതയ്ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ പോരാടാന്‍ ഇനിയെങ്കിലും കോണ്‍ഗ്രസ് തയ്യാറാകണമെന്നും വീരേന്ദ്ര കുമാര്‍ ആവശ്യപ്പെട്ടു. 20956 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിനാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Politics, Congress, Allegation, M P Veerandra Kumar, M P Veerendra Kumar alleges congress on chengannur lose
Keywords: Kerala, News, Politics, Congress, Allegation, M P Veerandra Kumar, M P Veerendra Kumar alleges congress on chengannur lose
Powered by Info News For You

Comments
Post a Comment