കാവിലെ പാട്ടുമത്സരത്തിന് കാണാമെന്ന് എം എം മണി; ബിജെപിയെ ട്രോളി മന്ത്രി കടകംപള്ളിയും

ചെങ്ങന്നൂര്‍: (www.kvartha.com 31.05.2018) എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് ചെങ്ങന്നൂരില്‍ ലഭിച്ച വന്‍ ഭൂരിപക്ഷം സോഷ്യല്‍ മീഡിയയില്‍ തിരിച്ചടിയായത് ബിജെപിക്ക്. ട്രോള്‍ ഗ്രൂപ്പുകളിലും പ്രൊഫൈലുകളിലും പേജുകളിലും എന്നുവേണ്ട, നവമാധ്യമങ്ങളില്‍ മുഴുവന്‍ ബിജെപിയും നേതാക്കന്മാരും പൊങ്കാലകള്‍ ഏറ്റവുവാങ്ങി ആളുകളെ ചിരിപ്പിക്കുകയാണ്.

M M Mani and Kadakam pally trolled BJP, LDF, News, Politics, BJP, Ministers, Social Network, Kerala, Trending, Humor.

അതിനിടെ സംസ്ഥാനത്തെ മന്ത്രിമാരും തങ്ങളുടെ സോഷ്യല്‍ മീഡിയാ പേജിലൂടെ ബിജെപിയെ പരിഹസിക്കുകയാണ്. തന്റെ സ്വതസിദ്ധമായ രീതിയിലാണ് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. പ്രശസ്തമായ യോദ്ധ എന്ന ചിത്രത്തിലെ ജഗതിയുടെ ഡയലോഗാണ് സന്ദര്‍ഭോചിതമായി ജനങ്ങളുടെ മണിയാശാന്‍ പുറത്തെടുത്തത്.

ഇനി കാവിലെ പാട്ടുമത്സരത്തില്‍ കാണാം എന്നാണ് മണി കുറിച്ചത്.

എന്നാല്‍ സകലമാന ട്രോളന്മാരെയും കടത്തിവെട്ടുകയായിരുന്നു മന്ത്രി കടകംപള്ളി. ഫ്രണ്ട്‌സ് അയാം സേഫ് എന്നാണ് അദ്ദേഹം കുറിച്ചത്. മുമ്പ് സംസ്ഥാനത്ത് ബിജെപി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്‍ ട്വിറ്ററില്‍ കുറിച്ചതായിരുന്നു ഇത്. കുമ്മനത്തിന്റെ ഡയലോഗ് സോഷ്യല്‍ മീഡിയയെ അക്കാലത്ത് കുറച്ചൊന്നുമല്ല ചിരിപ്പിച്ചത്.

ഇക്കാര്യമാണ് കടകംപള്ളിയും സൂചിപ്പിച്ചത്, പരോക്ഷമായ കുത്ത് കുമ്മനത്തിനുതന്നെ. കുമ്മനം മിസോറാമിലേക്ക് കടന്നതാണ് സുരക്ഷിതനായി എന്നതുകൊണ്ട് മന്ത്രി ഉദ്ദേശിച്ചത്.

Keywords: M M Mani and Kadakam pally trolled BJP, LDF, News, Politics, BJP, Ministers, Social Network, Kerala, Trending, Humor.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?