ഫൈന്‍ ആര്‍ട്‌സ് സ്‌റ്റോറുമായി ആമസോണ്‍, 3000 മുതല്‍ 10 ലക്ഷം വരെ വില

കൊച്ചി:(www.kvartha.com 31/05/2018) രാജ്യത്തുടനീളമുള്ള കലാകാരന്‍മാരുടെ പതിനായിരക്കണക്കിന് കലാസൃഷ്ടികളുമായി ആമസോണ്‍ ഫൈന്‍ ആര്‍ട്‌സ് സ്‌റ്റോര്‍ (www.amazon.in/art) പ്രവര്‍ത്തനം ആരംഭിച്ചു. പ്രമുഖ ചിത്രകലാകാരന്മാരുടെയും, വളര്‍ന്നു വരുന്ന പുതിയ കലാകാരന്മാരുടെയും ശ്രദ്ധ നേടിയ ചിത്രകലകള്‍ സ്‌റ്റോര്‍ വഴി സ്വന്തമാക്കാം. വിഖ്യാത ചിത്രങ്ങളുടെ യഥാര്‍ത്ഥ പതിപ്പുകള്‍, അവയുടെ കോപ്പികള്‍, യഥാര്‍ത്ഥ കലാസൃഷ്ടികള്‍, പെന്‍സില്‍ ചിത്രങ്ങള്‍, അക്രിലിക് വരകള്‍ എന്നിവയും ഈ സ്‌റ്റോറില്‍ ലഭ്യമാണ്.

രാജ്യത്തെ പ്രധാനപ്പെട്ട ആര്‍ട് ഗ്യാലറികളില്‍ നിന്നുമാണ് ഇവ എത്തിക്കുന്നത്. യഥാര്‍ത്ഥ കലാസൃഷ്ടികളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ സര്‍ട്ടിഫിക്കറ്റുകളും ഉത്പന്നങ്ങളോടൊപ്പം നല്‍കും. രാജ്യത്തെ വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് തങ്ങളുടെ കലാസൃഷ്ടികള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് സാധ്യമായ ഏറ്റവും വലിയ അവസരമാണ് ആമസോണ്‍ ഫൈന്‍ ആര്‍ട് സ്‌റ്റോര്‍.

News, Kochi, Kerala, Fine arts, Amazon,Amazon with Fine Arts Stores, Price from Rs 3000 to 10 lakhs


3000 രൂപയില്‍ തുടങ്ങി പത്ത് ലക്ഷം രൂപവരെ വരെ വിലവരുന്ന പരിമിതമായ കലാസൃഷ്ടികളുടെ പതിപ്പുകളും സ്‌റ്റോറില്‍ ലഭ്യമാണ്. കൂടാതെ ''ആമസോണിന്റെ പങ്കാളികളായ കലാകാരന്മാര്‍ക്കും, ആര്‍ട് ഗ്യാലറികള്‍ക്കും അവരുടെ കലാസൃഷ്ടികള്‍ നേരിട്ട് ഉപഭോക്താക്കളില്‍ എത്തിക്കുവാനും ഇതിലൂടെ സാധിക്കും'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചിത്രകലാ ശേഖരമാണ് ആമസോണ്‍ ഫൈന്‍ ആര്‍ട്‌സ് സ്‌റ്റോറില്‍ ഉള്ളത്. രാജ്യത്തെ നിരവധി പ്രമുഖ കലാകാരന്‍മാരും, പ്രശസ്ത ആര്‍ട് ഗ്യാലറികളും ആമസോണ്‍ ഫൈന്‍ ആര്‍ട്‌സ് സ്‌റ്റോറുമായി പങ്കാളിത്തത്തില്‍ എത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Fine arts, Amazon,Amazon with Fine Arts Stores, Price from Rs 3000 to 10 lakhs


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?