ചെങ്ങന്നൂര്‍: 5-ാമതെത്തി നോട്ട, നോട്ടയ്ക്കും പിന്നില്‍ കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട് 14 സ്ഥാനാര്‍ത്ഥികള്‍

ചെങ്ങന്നൂര്‍: (www.kvartha.com 31.05.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 728 വോട്ടുനേടി നോട്ട അഞ്ചാമതെത്തി. നോട്ടയ്ക്കും പിന്നില്‍ കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട് 14 സ്ഥാനാര്‍ത്ഥികള്‍. എല്‍ ഡി എഫിലെ സജി ചെറിയാന്‍, യു ഡി എഫിലെ ഡി വിജയകുമാര്‍, ബി ജെ പിയിലെ പി എസ് ശ്രീധരന്‍ പിള്ള, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സ്വാമി സുഖാകാഷ സരസ്വതി എന്നിവര്‍ കഴിഞ്ഞാണ് നോട്ട അഞ്ചാംസ്ഥാനത്തെത്തിയത്.

 14 Candidates behind NOTA, By-election, News, Politics, LDF, BJP, Trending, Kerala

ഇതില്‍ സുഖാകാഷ ഉള്‍പ്പെടെ 14 പേര്‍ക്കാണ് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടത്. നോട്ടയ്ക്ക് പിന്നിലായവരില്‍ എ എ പി, ആര്‍ എല്‍ ബി, എസ് യു സി ഐ, എ പി ഒ എല്‍, എന്നീ സ്ഥാനാര്‍ത്ഥികളും ഉള്‍പ്പെടും. ഇവരെ കൂടാതെ മറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെല്ലാം നോട്ടയ്ക്ക് പിന്നിലാണ്. എട്ടു വോട്ടുകള്‍ അസാധുവാക്കപ്പെട്ടിരുന്നു. 20,956 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ ഡി എഫിലെ സജി ചെറിയാന്‍ നേടിയത്.

Keywords: 14 Candidates behind NOTA, By-election, News, Politics, LDF, BJP, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?