ഹോട്ടലുകളില്‍ ബീഫും മട്ടനും ഓര്‍ഡര്‍ ചെയ്തവര്‍ക്ക് വിളമ്പാന്‍ പട്ടിയിറച്ചിയും പൂച്ചയിറച്ചിയും; ബിരിയാണിയും സാന്‍ഡ്വിച്ചും മീറ്റ് റോളും ബര്‍ഗറുമുള്‍പ്പടെ എല്ലാ വിഭവങ്ങളിലും ചേര്‍ക്കും; ആറുപേര്‍ പോലീസ് പിടിയില്‍

കൊല്‍ക്കത്ത: (www.kvartha.com 30.04.2018) സ്വകാര്യ ഐസ് ഫാക്ടറിയില്‍ നടത്തിയ റെയ്ഡില്‍ 20 ടണ്ണോളം വരുന്ന പട്ടിയിറച്ചിയും പൂച്ചയിറച്ചിയും മറ്റ് അവശിഷ്ടങ്ങളും പിടിച്ചെടുത്തു. കൊല്‍ക്കത്ത രാജാബസാറിലെ ഐസ് ഫാക്ടറിയില്‍ നടത്തിയ റെയ്ഡിലാണ് പട്ടിയിറച്ചിയും പൂച്ചയിറച്ചിയും മറ്റ് ജീവികളുടെ അവശിഷ്ടങ്ങളും പിടികൂടിയത്.

ഹോട്ടലുകളിലേക്ക് ഇറച്ചി വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനിയുടെ ഐസ് ഫാക്ടറിയിലായിരുന്നു റെയ്ഡ്. ഇവിടെ ഹോട്ടലുകളില്‍ ബിരിയാണിയും, മീറ്റ് റോള്‍, ബര്‍ഗര്‍, സാന്‍ഡ്വിച്ച് തുടങ്ങിയ ഇറച്ചി വിഭവങ്ങളും ഉണ്ടാക്കാന്‍ ഇത്തരം ഇറച്ചിയാണ് ഉപയോഗിച്ചിരുന്നതത്രേ. പോത്തിന്റെ ജീര്‍ണ്ണിച്ച അവശിഷ്ടങ്ങളും പിടികൂടിയവയില്‍ ഉള്‍പ്പെടും. സംഭവത്തില്‍ ആറ് പേരെ പിടികൂടിയതായി സൗത്ത് 24 പര്‍ഗനാസ് പോലീസ് സൂപ്രണ്ട് കോടേശ്വര്‍ റാവു അറിയിച്ചു.

National, Kolkata, News, Hotel, Carcass, Cat, Dog, Police, 20 tonnes of carcass meat found in Kolkata factory, could be of dogs & cats

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Kolkata, News, Hotel, Carcass, Cat, Dog, Police, 20 tonnes of carcass meat found in Kolkata factory, could be of dogs & cats


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?