ലിഗയുടെ കൊലപാതകം; പ്രതികള്‍ കസ്റ്റഡിയിലുള്ളവരാണെന്ന് ഏറെക്കുറെ ഉറപ്പിച്ച് പോലീസ്, പക്ഷേ തെളിവില്ല, തെളിവിനായി ഉറക്കമിളച്ച് പോലീസ്

തിരുവനന്തപുരം:(www.kasargodvartha.com 30/04/2018) വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതം. ഇപ്പോള്‍ കസ്റ്റഡിയിലുള്ള നാലു പേര്‍ തന്നെയാണ് ലിഗയെ കൊലപ്പെടുത്തിയതെന്ന് ഏറെക്കുറെ ഉറപ്പിച്ച മട്ടിലാണ് പോലീസിപ്പോള്‍. എന്നാല്‍ ഇവര്‍ക്കെതിരെ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല.

ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് യോഗ പരിശീലകനുള്‍പെടെ അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ യോഗ പരിശീലകനെ പോലീസ് പിന്നീട് വിട്ടയക്കുകയായിരുന്നു. വിട്ടയച്ചെങ്കിലും ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പനത്തുറ വടക്കേക്കുന്ന് സ്വദേശികളായ സഹോദരന്മാര്‍ ഉള്‍പ്പെടെ നാലുപേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ഇവരെല്ലാം ഒട്ടേറെ അടിപിടിക്കേസുകളില്‍ പ്രതികളുമാണ്.

News, Thiruvananthapuram, Kerala, Police, Investigation, Custody, Top-Headlines, Liga's death; Police investigation tighten

കസ്റ്റഡിയിലെടുത്ത അഞ്ചുപേരുടെയും മൊഴികള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നു പോലീസ് പറഞ്ഞു. സംഭവദിവസം ഇവര്‍ ഉണ്ടായിരുന്നുവെന്നു പറഞ്ഞ സ്ഥലങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ മൊഴികള്‍ കളവാണെന്നു ബോധ്യപ്പെട്ടതായും പോലീസ് വ്യക്തമാക്കി. ലിഗയെ കൈത്തണ്ട കൊണ്ടു ശ്വാസം മുട്ടിച്ചോ കാലുകൊണ്ടു ചവിട്ടിയോ കഴുത്തു ഞെരിച്ചോ കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ വ്യക്തമായത്. ഒന്നിലേറെപ്പേരുണ്ടെന്നു ഫോറന്‍സിക് സര്‍ജന്‍മാര്‍ അഭിപ്രായപ്പെട്ടതോടെയാണ് മൂന്നു പേരിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. മൃതദേഹം കിടന്ന സ്ഥലത്തുനിന്നു മൂന്നുപേര്‍ ഓടുന്നതു കണ്ടെന്ന മൊഴിയും പൊലീസിനു ലഭിച്ചിട്ടുണ്ട്.


Keywords: News, Thiruvananthapuram, Kerala, Police, Investigation, Custody, Top-Headlines, Liga's death; Police investigation tighten


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?