മലഞ്ചരക്ക് കടയില്‍ മോഷണം; 15 ക്വിന്റല്‍ അടക്ക കവര്‍ന്നു

പൊയ്‌നാച്ചി: (www.kasargodvartha.com 30.04.2018) മലഞ്ചരക്ക് കടയില്‍ മോഷണം. 15 ക്വിന്റല്‍ അടക്ക കവര്‍ന്നു. കോളിയടുക്കത്തെ എം.എം നിസാറിന്റെ പൊയ്‌നാച്ചി 55-ാം മൈലില്‍ പ്രവര്‍ത്തിക്കുന്ന കടയിലാണ് കവര്‍ച്ച നടന്നത്. സമീപത്ത് താമസിക്കുന്ന ബില്‍ഡിംഗ് ഉടമ വിജയന്‍ കടയുടെ ഷട്ടര്‍ പൊളിച്ചുകിടക്കുന്നത് കണ്ട് നിസാറിനെ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തി നോക്കിയപ്പോഴാണ് കവര്‍ച്ച നടന്നതായി വ്യക്തമായത്. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. 3,23,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പരാതിപ്പെട്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Poinachi, Robbery, Shop, Vidya Nagar, Robbery in shop; 15 Quintal Areca nut robbed
    < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?