അറബിയുടെ വാരിക്കോരി കൊടുക്കല്‍ കണ്ട് നാട്ടുകാരുടെ കണ്ണുതള്ളി; പള്ളിയിലെത്തിയവര്‍ക്ക് വിതരണം ചെയ്തത് അരലക്ഷം

കാസര്‍കോട്: (www.kasargodvartha.com 30.04.2018) അറബിയുടെ വാരിക്കോരി കൊടുക്കല്‍ കണ്ട് നാട്ടുകാരുടെ കണ്ണുതള്ളി. പള്ളിയിലെത്തിയവര്‍ക്ക് അറബി വിതരണം ചെയ്തത് അരലക്ഷം രൂപ. ഖത്തര്‍ പൗരനായ അറബിയാണ് ഞായറാഴ്ച ഉച്ചയ്ക്ക് ബോവിക്കാനം പൊവ്വല്‍ ഇസ്സത്‌നഗര്‍ മസ്ജിദില്‍ എത്തിയവര്‍ക്ക് പണം സ്വദഖയായി വിതരണം ചെയ്തത്.

പള്ളിയുടെ മുകള്‍നില നിര്‍മിച്ചത് ഖത്തര്‍ പൗരനായ ഇദ്ദേഹമാണ്. ഇതിന്റെ വഖ്ഫ് ചടങ്ങിനെത്തിയപ്പോഴാണ് അറബി കുട്ടികള്‍ക്കും പള്ളിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും കവറിലാക്കി 500 രൂപ വീതം വിതരണം ചെയ്തത്. ഇതിന്റെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

WATCH VIDEO


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kasaragod, Kerala, news, Top-Headlines, cash, Arab man donates Rupees 500 each in a village    < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?