നീലേശ്വരത്ത് മണല്‍ലോറി ഇടിച്ച് മൂന്നു വയസുകാരന്‍ മരിച്ചു
നീലേശ്വരം (www.evisionnews.co): അമിതവേഗതയില്‍ വന്ന മണല്‍ ലോറി ഇടിച്ച് മൂന്നുവയസുകാര്‍ മരിച്ചു. കോട്ടപ്പുറം ആനച്ചാലിലെ പുതിയാളത്ത് സുബൈര്‍- ഫര്‍സാന ദമ്പതികളുടെ മകന്‍ ഷാസിനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30 മണിയോടെയാണ് അപകടം. മണലുമായി അമിതവേഗതയില്‍ വന്ന ലോറി കുട്ടിയുടെ കാലില്‍ കയറുകയായിരുന്നു.
കാലിനും തലക്കും പരിക്കേറ്റ ഷാസിനെ ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആസ്പത്രിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. മംഗലാപുരം ആസ്പത്രിയില്‍ എത്തുന്നതിന് മുമ്പെ മരിക്കുകയായിരുന്നു. കോട്ടപ്പുറം ഭാഗത്ത് നിന്ന് വന്ന കെ.എല്‍ 18 സി 332 നമ്പര്‍ ലോറിയിലാണ് അപകടത്തിനിയാക്കിയത്. അപകടം നടന്ന ഉടന്‍ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. കുടുംബത്തോടൊപ്പം കുവൈറ്റിലായിരുന്ന കുട്ടി ഉമ്മ പ്രസവത്തിനായി രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ കോട്ടപ്പുറം റോഡ് ഉപരോധിച്ചു.
Powered by Info News For You
Comments
Post a Comment