പിള്ള മനസില്‍ കള്ളമില്ല! കളഞ്ഞുകിട്ടിയ സ്വര്‍ണ ചെയിന്‍ തിരിച്ചുനല്‍കി മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ സത്യസന്ധത
കാസര്‍കോട്: (www.kasargodvartha.com 30.04.2018) പിള്ള മനസില്‍ കള്ളമില്ലെന്ന ചൊല്ല് അന്വര്‍ത്ഥമാകുന്നത് ഇത്തരം സംഭവങ്ങളിലൂടെയാണ്. മൊഗ്രാലില്‍ കളഞ്ഞുകിട്ടിയ സ്വര്‍ണ ചെയിന്‍ തിരിച്ചുനല്‍കി മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി സത്യസന്ധത തെളിയിച്ചു. മൊഗ്രാല്‍ പെര്‍വാഡിലെ അബ്ദുല്‍ നാസിര്‍- ഫാത്വിമത്ത് ലൈല ദമ്പതികളുടെ മകള്‍ ലിയ നഫ്രിനാണ് (എട്ട്) കളഞ്ഞുകിട്ടിയ സ്വര്‍ണം മാതാപിതാക്കളെ ഏല്‍പിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മൊഗ്രാല്‍ ടൗണില്‍ വെച്ചാണ് കുട്ടിക്ക് സ്വര്‍ണ കൈചെയിന്‍ ലഭിച്ചത്. തുടര്‍ന്ന് മാതാപിതാക്കളെ വിവരമറിയിക്കുകയും മാതാപിതാക്കള്‍ വാട്‌സ്ആപ്പില്‍ കളഞ്ഞുപോയ സ്വര്‍ണം ലഭിച്ചിട്ടുണ്ടെന്ന സന്ദേശം ഷെയര്‍ ചെയ്യുകയുമായിരുന്നു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഉടമയെത്തി. 12 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ ചെയിന്‍ ലിയ ഉടമയ്ക്ക് കൈമാറി.
കുമ്പള സെന്റ് മോണിക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ലിയ. പെര്‍വാഡ് ജമാലുദ്ദീന്‍ മാസ്റ്ററുടെ പേരക്കുട്ടിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Gold chain, Mogral, Gold ornament found by 3rd standard student returned to the worried owner < !- START disable copy paste -->

Powered by Info News For You

Comments
Post a Comment