കാറില്‍ നിന്നിറങ്ങി മൂത്രമൊഴിക്കാന്‍ പോയ യുവാവ് അബദ്ധത്തില്‍ കിണറ്റില്‍വീണു; ഫയര്‍ഫോഴ്സ് രക്ഷകരായി
കാസര്‍കോട്: (www.kasargodvartha.com 30.04.2018) കാറില്‍ നിന്നിറങ്ങി മൂത്രമൊഴിക്കാന്‍ പോയ യുവാവ് അബദ്ധത്തില്‍ കിണറ്റില്‍വീണു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് രക്ഷകരായി. തളിപ്പറമ്പ് മന്നം സ്വദേശി ഹാരിസ്(30) ആണ് കിണറ്റില്‍ വീണത്. തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെ കളനാട് കട്ടക്കാല്‍ പെട്രോള്‍ പമ്പിന് മുന്‍വശത്താണ് സംഭവം.
ഭാര്യാ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന ഹാരിസ് കാര്‍ നിര്‍ത്തി മൂത്രമൊഴിക്കാന്‍ വഴിയരികിലേക്ക് മാറി. ഒപ്പം കുട്ടിയെയും കൂട്ടിയിരുന്നു. തിരിച്ചെത്തിയപ്പോള്‍ കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന കളിപ്പാട്ടം കാണാതിരുന്നതിനെ തുടര്‍ന്ന് ഇത് അന്വേഷിക്കാനായി ഹാരിസ് തിരിച്ചുപോയി. ഇതിനിടെയാണ് അബദ്ധത്തില്‍ 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. ചെറിയ ആള്‍മറയുള്ള കിണറ്റില്‍ വെള്ളമുണ്ടായിരുന്നില്ല. ഏറെ വൈകിയിട്ടും തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് ഭാര്യയും കുടുംബവും പരിഭ്രാന്തിയിലായി. ഇതുകണ്ട് തടിച്ചുകൂടിയ പരിസരവാസികള്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് യുവാവ് കിണറ്റില്‍ വീണുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു.
കാസര്‍കോട് ഫയര്‍സ്റ്റേഷനില്‍ നിന്നും അസി. സ്റ്റേഷന്‍ ഓഫീസര്‍ അശോകന്‍, ലീഡിംഗ് ഫയര്‍മാന്‍ രവി, ഫയര്‍മാന്‍മാരായ ജീവന്‍, അനീഷ്, അനൂപ്, ഷിബിലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Well, Kalanad, Youth, fire force, Youth falls to Well; Rescued by Fire force
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment