Police raids | പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് റെയ്‌ഡ്‌ ശക്തമാക്കി; നേതാക്കൾക്കായി തിരച്ചിൽ

തളിപ്പറമ്പ്:(www.kvartha.com) കണ്ണൂര്‍ ജില്ലയില്‍ ഹര്‍താലിനിടെ നടന്ന അക്രമ പ്രവർത്തനങ്ങളിൽ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് റെയ്‌ഡ്‌ ശക്തമാക്കി. പ്രവർത്തകരും നേതാക്കളുമായി പലരും വീടുകളില്‍ നിന്നും മുങ്ങിയിരിക്കുകയാണെന്ന് പൊലീസ് പറയുന്നു. കേസിൽ പ്രതികളാക്കപ്പെട്ടവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച് ഓഫാണ്. മൊബൈല്‍ ടവര്‍ ലൊകേഷന്‍ നോക്കി ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് നടത്തിവരികയാണ്.വിമാനത്താവളത്തിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതോടെ രൂപീകരിച്ചിട്ട് 30 വര്‍ഷം പിന്നിടുന്ന പോപുലര്‍ ഫ്രണ്ട് അവരുടെ ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
  
Kannur, Kerala, News, Top-Headlines, PFI, Police, Raid, Leader, Case, Missing, Payyannur, Harthal, Notice, SDPI, Vehicles, Police intensified raids against Popular Front activists.

ജില്ലയില്‍ രണ്ടാംദിനത്തിലും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും പൊലീസ് റെയ്ഡ് നടത്തി. തളിപറമ്പ്, പയ്യന്നൂര്‍, മട്ടന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് തിങ്കളാഴ്ച പൊലീസ് വ്യാപകമായി റെയ്‌ഡ്‌ നടത്തിയത്. തളിപ്പറമ്പ് നഗരത്തിലെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്ഥാപനങ്ങളിലാണ് തളിപ്പറമ്പ് പൊലീസ് റെയ്ഡ് നടത്തിയത്. തളിപറമ്പ് മന്ന, ചെനയന്നൂര്‍ എന്നിവടങ്ങളിൽ ഇന്‍സ്‌പെക്ടര്‍ എവി ദിനേശിന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്‌.

പയ്യന്നൂര്‍ രാമന്തളിയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലായിരുന്നു പൊലീസ് റെയ്‌ഡ്‌. ഹര്‍താല്‍ ദിവസം കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണമുള്ളവരുടെ വീടുകളിലാണ് റെയ്‌ഡ്‌ നടത്തിയത്. ഹര്‍താലില്‍ നടന്ന അക്രമക്കേസുകളിൽ പ്രതി ചേർക്കപ്പെട്ടവരെ പിടികൂടാന്‍ മട്ടന്നൂര്‍ പാലോട്ടുപള്ളിയിലെ വ്യാപാരസ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ് നടത്തി. കൂത്തുപറമ്പ് എസിപി ഇ പ്രദീപന്‍ കണ്ണിപൊയിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഹർതാലിനിടെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് പോപുലർ ഫ്രണ്ട് സംസ്ഥാന നേതാക്കള്‍ ഉള്‍പെടെയുള്ളവര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രടറി പി അബ്ദുല്‍ സത്താര്‍, ജില്ലാ സെക്രടറി, ജനറല്‍ സെക്രട റി, ഡിവിഷന്‍ ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ക്രിമിനല്‍ ഗൂഡാലോചന, 120 ബി പ്രേരണാകുറ്റം എന്നിവയാണ് ചുമത്തിയിട്ടുള്ളത്. പി അബ്ദുല്‍ സത്താറിനെ ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷിച്ചുവരികയാണ്. ഹര്‍താലിനു ശേഷം ഒളിവില്‍ പോയ അബ്ദുല്‍ സത്താറിനു വേണ്ടി പൊലീസ് കോഴിക്കോടും മറ്റിടങ്ങളിലും തിരച്ചില്‍ തുടരുകയാണ്. കണ്ണൂരില്‍ മൂന്നിടങ്ങളില്‍ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അറിവുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഹര്‍താലില്‍ അക്രമമൊഴിവാക്കാന്‍, പ്രഖ്യാപിച്ചപ്പോള്‍ തന്നെ പൊലീസ് നോടീസ് നല്‍കി ആവശ്യപ്പെട്ടിരുന്നു. ഇതു ലംഘിച്ചെന്ന കുറ്റത്തിനാണ് അബ്ദുല്‍ സത്താറിനെതിരെ കേസെടുത്തത്. ഇതോടെ കണ്ണൂരിലെ ഹര്‍താല്‍ അക്രമങ്ങളില്‍ പ്രതിപട്ടിക ഏറെ വിപുലീകരിക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഹര്‍താല്‍ ദിവസം കണ്ണൂര്‍ സിറ്റിയിലെ മില്‍മാ ബൂത് അടിച്ചുതകര്‍ത്ത കേസിൽ പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ ഭാരവാഹി മുഹമ്മദ് അസ്‌ലമിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണറുടെ പരിധിയില്‍ 145 കേസുകളാണ് ഇതുവരെയെടുത്തിട്ടുള്ളത്. ഇതില്‍ 18 എണ്ണം ജാമ്യമില്ലാകുറ്റമാണ്. 23 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുളളത്.

കല്യാശേരിയില്‍ ഹര്‍താല്‍ ദിവസം രണ്ടുപേരെ പെട്രോള്‍ ബോംബുമായി പൊലീസ് പിടികൂടിയത് ഡിഐജിയുടെ വാഹനം കടന്നുപോയതിനു ശേഷമാണെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ പ്രതികളായ പിഎഫ്ഐ പ്രവര്‍ത്തകര്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ പൊലീസ് നടപടിക്കെതിരെ പോപുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയരൂപമായ എസ് ഡി പി ഐ രംഗത്തുവന്നു. ഹര്‍താലിന്റെ മറവിലുണ്ടായ അക്രമങ്ങളുടെ പേരുപറഞ്ഞ് കണ്ണൂര്‍ ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളില്‍ ഭീതിപരത്തി പൊലീസ് നടത്തുന്ന റെയ്ഡ് ആര്‍എസ്എസിനെ പ്രീതിപ്പെടുത്താനുള്ള ഉന്നത നിര്‍ദേശത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രടറി ബശീര്‍ കണ്ണാടിപ്പറമ്പ് ആരോപിച്ചു. നിരപരാധികളെ വേട്ടയാടുന്ന നടപടി പൊലീസ് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You Might Also Like: 
Raid | പോപുലർ ഫ്രണ്ടിനെതിരെ രാജ്യവ്യാപകമായി രണ്ടാം ഘട്ട റെയ്‌ഡ്‌; 40-ലധികം പേരെ കസ്റ്റഡിയിലെടുത്തു

Keywords: Kannur, Kerala, News, Top-Headlines, PFI, Police, Raid, Leader, Case, Missing, Payyannur, Harthal, Notice, SDPI, Vehicles, Police intensified raids against Popular Front activists.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?