Elephant Attack | ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവിന് ദാരുണാന്ത്യം



കണ്ണൂര്‍: (www.kvartha.com) ആറളം ഫാമില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുനരധിവാസമേഖലയിലെ ഒന്‍പതാം ബ്ലോക് പൂക്കുണ്ടിലെ വാസു(37) ആണ് മരിച്ചത്. വനം വകുപ്പിന്റെ ദ്രുതപ്രതികരണ സംഘമെത്തി പരിശോധിച്ചപ്പോഴാണ് റോഡരികില്‍ പരുക്കേറ്റ നിലയില്‍ വാസുവിനെ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ സമീപത്തെ വീട്ടില്‍ പോയി വരികയായിരുന്ന വാസുവിനെ ആന ആക്രമിക്കുകയായിരുന്നു. ആനമതില്‍ ഭാഗത്തു നിന്നെത്തിയ കാട്ടാന ഓടിച്ചിട്ടാണ് ആക്രമിച്ചത്. ഇയാളുടെ മുഖത്ത് ആനയുടെ ചവിട്ടേറ്റിട്ടുണ്ട്.

News,Kannur,Elephant,Wild Elephants,attack,Death,Killed,Youth,hospital,Local-News, Youth Killed by wild elephant at Aralam Farm


ആനയുടെ ചിന്നംവിളിയും ബഹളവും കേട്ട സമീപത്തെ വീട്ടിലെ സ്ത്രീയാണ് വനം വകുപ്പിനെ വിവരമറിയിച്ചത്. തുടര്‍ന്ന് വനം വകുപ്പ് ദ്രുതപ്രതികരണ സംഘം സ്ഥലത്തെത്തുകയായിരുന്നു. ആനയുടെ ചവിട്ടേറ്റതിനാല്‍ ആളെ തിരിച്ചറിയാന്‍ സമയം വേണ്ടി വന്നു. ഉടനെ തന്നെ പേരാവൂര്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കാളികയത്തെ സരോജിനി ഗോവിന്ദന്‍ ദമ്പതിമാരുടെ മകനാണ് വാസു. ഭാര്യ: ശോഭ, മക്കള്‍: വിനില, വിനിഷ, വിനീത്, വിനീത. രണ്ടു മാസത്തിനിടെ രണ്ടാമത്തെയാളാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. 

Keywords: News,Kannur,Elephant,Wild Elephants,attack,Death,Killed,Youth,hospital,Local-News, Youth Killed by wild elephant at Aralam Farm

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?