Police Booked | ദഫ് മുട്ട് പഠിക്കാന്‍ പോയ കുട്ടികള്‍ വീട്ടിലെത്താന്‍ വൈകിയെന്ന കാരണത്താല്‍ പിതാവ് പട്ടിക കൊണ്ട് തല്ലിയതായി പരാതി; 16 കാരനും തടയാന്‍ ശ്രമിച്ച സഹോദരനും പരുക്ക്; കേസ്


പാലക്കാട്: (www.kvartha.com) ദഫ് മുട്ട് പഠിക്കാന്‍ പോയ കുട്ടികള്‍ വീട്ടിലെത്താന്‍ വൈകിയെന്ന കാരണത്താല്‍ പിതാവ് പട്ടിക കൊണ്ട് തല്ലിയതായി പരാതി. 16 കാരനും തടയാന്‍ ശ്രമിച്ച സഹോദരനും പരുക്ക്. ചാലിശ്ശേരി അത്താണി പടിയിലാണ് സംഭവം. ആക്രമണത്തിന് പിന്നാലെ വീട് വിട്ടിറങ്ങിയ പിതാവ് ഒളിവിലാണെന്ന് പരിസരവാസികള്‍ പറഞ്ഞു.

 കഴിഞ്ഞദിവസം രാത്രിയിലാണ് കുട്ടികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ദഫ് മുട്ട് പഠിക്കാന്‍ പോയ കുട്ടികള്‍ വീട്ടിലെത്താന്‍ വൈകിയതിനാല്‍ വഴിയില്‍ കാത്തു നില്‍ക്കുകയായിരുന്ന പിതാവ്, താമസിച്ചതിന്റെ കാരണം തിരക്കുന്നതിനിടയില്‍ കുട്ടികളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. സഹോദരനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ച രണ്ടാമത്തെ കുട്ടിക്കും മര്‍ദനമേറ്റു. 

News,Kerala,State,palakkad,Injured,Complaint,Case,Local-News,Police,Treatment, hospital, Palakkad: Man beat children for late coming


16 കാരന്റെ കൈയ്ക്ക് സാരമായി പരുക്കേറ്റു. ക്രൂരമായി മര്‍ദനമേറ്റ സഹോദരങ്ങളെ കുന്നംകുളം താലൂക് ആശുപത്രിയിലും പിന്നീട് സമീപത്തെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിതാവ് മദ്യലഹരിയിലാണ് കുട്ടികളെ മര്‍ദിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ ചാലിശ്ശേരി പൊലീസ് കേസെടുത്തു. 

Keywords: News,Kerala,State,palakkad,Injured,Complaint,Case,Local-News,Police,Treatment, hospital, Palakkad: Man beat children for late coming

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?