Jasprit Bumrah | ടി20 ലോകകപ്: ജസ്പ്രീത് ബുമ്ര ടീമില്‍ നിന്ന് പുറത്തായെന്ന് പറയാറായിട്ടില്ലെന്ന് സൗരവ് ഗാംഗുലി; 'അടുത്ത ദിവസത്തിനുള്ളില്‍ തീരുമാനമറിയാം'


കൊല്‍കത്ത: (www.kvartha.com) സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര ടി20 ലോകകപ് ടീമില്‍ നിന്ന് പുറത്തായിട്ടില്ലെന്ന ആശ്വാസ സൂചനകളുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പരുക്കേറ്റ ബുമ്ര ലോകകപില്‍ നിന്ന് ഇതുവരെ പുറത്തായിട്ടില്ലെന്നും വരുന്ന രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനമറിയാമെന്നും അതുവരെ അദ്ദേഹത്തെ ടീമില്‍ നിന്ന് പുറത്താക്കരുതെന്നും ഗാംഗുലി കൊല്‍കത്തയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ബുമ്രയുടെ പരുക്ക് പേടിക്കാനുള്ളത്ര ഗുരുതരമല്ലെന്നാണ് പുതിയ റിപോര്‍ട്. ബുമ്രയെ വെള്ളിയാഴ്ച സ്‌കാനിംഗിന് വിധേയനാക്കി. ബെംഗ്‌ളൂറിലെ ദേശീയ ക്രികറ്റ് അകാഡമിയില്‍ ഇതിന്റെ ഫലം പരിശോധിച്ചുവരികയാണ്. കരുതിയപോലെ ഗുരുതരമല്ല പരുക്ക് എന്നാണ് പ്രാഥമിക നിരീക്ഷണം. ബുമ്ര ലോകകപില്‍ കളിക്കുമോ എന്ന് വ്യക്തമായിട്ടില്ലെങ്കിലും താരത്തിന്റെ കാര്യത്തില്‍ നേരിയ പ്രതീക്ഷ ഇപ്പോഴും അവശേഷിപ്പിക്കുന്നതാണ് പുതിയ റിപോര്‍ടുകള്‍. 

കാര്യവട്ടം ട്വന്റി 20ക്ക് മുന്‍പുളള പരിശീലനത്തിനിടെയാണ് ജസ്പ്രീത് ബുമ്രയ്ക്ക് പരുക്കേറ്റത്. ഇതോടെ ദക്ഷിണാഫ്രികയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന ബുമ്ര പരമ്പരയിലെ ശേഷിച്ച മത്സരങ്ങളിലും കളിക്കുന്നില്ല. ബുമ്രയ്ക്ക് പകരം പേസര്‍ മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. പുറത്തിനേറ്റ പരുക്കുകാരണം ബുമ്ര ഏഷ്യാ കപില്‍ കളിച്ചിരുന്നില്ല. 

News,National,India,Sports,Player,Injured,Cricket,Ganguly,Top-Headlines, Bumrah is not out of T20 World Cup yet: Sourav Ganguly


വീണ്ടും പരുക്കേറ്റതോടെ ബുമ്രയ്ക്ക് ലോകകപ് നഷ്ടമാവുമെന്നായിരുന്നു ആദ്യ റിപോര്‍ടുകള്‍. എന്നാല്‍ പരുക്ക് ഗുരുതരമല്ലെന്നും ബുമ്ര ലോകകപ് ടീമിലുണ്ടാവുമെന്നുമാണ് സൂചന. ഗ്രൂപ് ഘട്ടമത്സരങ്ങള്‍ തീരുംമുന്‍പ് ബുമ്രയ്ക്ക് പന്തെറിയാനാവുമെന്നാണ് പ്രതീക്ഷ. എന്നാലിത് പരുക്ക് മാറുന്നതിനെ ആശ്രയിച്ചായിരിക്കും.

ഒക്‌ടോബര്‍ 16 നാണ് ഓസ്‌ട്രേലിയയില്‍ ലോകകപിന് തുടക്കമാവുക. 23ന് പാകിസ്താനെതിരെയാണ് ഇന്‍ഡ്യയുടെ ആദ്യ മത്സരം. ലോകകപില്‍ ടീം ഇന്‍ഡ്യയുടെ പ്രകടനം ജസ്പ്രീത് ബുമ്രയുടെ സാന്നിധ്യം കൂടി അനുസരിച്ചിരിക്കുമെന്ന് വേണം അനുമാനിക്കാന്‍.

Keywords: News,National,India,Sports,Player,Injured,Cricket,Ganguly,Top-Headlines, Bumrah is not out of T20 World Cup yet: Sourav Ganguly 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?