Gold Price | സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 200 രൂപയുടെ വര്‍ധനവ്
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. വ്യാഴാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച 200 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 680 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.
ഒരു പവന്‍ സ്വര്‍ണത്തിന് 37,320 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 25 രൂപ ഉയര്‍ന്നു. വ്യാഴാഴ്ച 60 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. വിപണി വില 4665 രൂപയാണ്.
18 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ ഉയര്‍ന്നു. വ്യാഴാഴ്ച 50 രൂപയാണ് ഉയര്‍ന്നത്. നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3855 രൂപയാണ്.
അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 90 രൂപയാണ്.
Powered by Info News For You

Comments
Post a Comment