Students Assaulted | നൃത്തം ചെയ്യാന്‍ വിസമ്മതിച്ചതിന് 6-ാം ക്ലാസ് വിദ്യാര്‍ഥികളെ അധ്യാപകന്‍ മുറിയിലിട്ട് പൂട്ടി മുളവടി കൊണ്ട് മര്‍ദിച്ചതായി പരാതി; പരുക്കേറ്റ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍; പ്രതിഷേധവുമായി മാതാപിതാക്കള്‍


ഗുംല: (www.kvartha.com) ഝാര്‍ഖണ്ഡിലെ ഗുംലയില്‍ നൃത്തം ചെയ്യാന്‍ വിസമ്മതിച്ചതിന് ആറാം ക്ലാസ് വിദ്യാര്‍ഥികളെ അധ്യാപകന്‍ മുറിയിലിട്ട് പൂട്ടി മുളവടി കൊണ്ട് മര്‍ദിച്ചതായി പരാതി. പരുക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുംല സെന്റ് മൈകിള്‍സ് സ്‌കൂളിലെ അധ്യാപകന്‍ വികാസ് സിരില്‍ ആണ് വിദ്യാര്‍ഥികളെ മര്‍ദിച്ചത്. 

നൃത്തം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടും വിദ്യാര്‍ഥികള്‍ തയ്യാറാകാഞ്ഞതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. മര്‍ദനവിവരം വിദ്യാര്‍ഥികള്‍ പ്രധാനാധ്യാപകനെ അറിയിച്ചിട്ടും കാര്യമുണ്ടായില്ലെന്നും വിദ്യാര്‍ഥികളെ തല്ലാനാണ് അദ്ദേഹവും പറഞ്ഞതെന്നാണ് വിവരം. സംഭവത്തില്‍ രോഷാകുലരായ മാതാപിതാക്കള്‍ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തി. 

News,National,India,hospital,Students,Teacher,Complaint,school,Police,Dance,Assault,Local-News,Education, Teacher assaults Class 6 students with canes in Jharkhand’s Gumla


കുട്ടികളുടെ ഭാവി വച്ച അധ്യാപകര്‍ പന്താടുകയാണെന്നും നീതി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. അധ്യാപകര്‍ മൃഗങ്ങളെപ്പോലെയാണ് കുട്ടികളോട് പെരുമാറുന്നതെന്നും മാതാപിതാക്കള്‍ ആരോപിച്ചു. മാതാപിതാക്കള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനെ സമീപിച്ചു. 13 വിദ്യാര്‍ഥികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. 

മാതാപിതാക്കളുടെ പരാതിയിന്മേല്‍ ബ്ലോക് ഡെവലപ്‌മെന്റ് ഓഫീസറും അന്വേഷണസംഘത്തെ നിയോഗിച്ചു. ഇവര്‍ നല്‍കുന്ന റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

Keywords: News,National,India,hospital,Students,Teacher,Complaint,school,Police,Dance,Assault,Local-News,Education, Teacher assaults Class 6 students with canes in Jharkhand’s Gumla

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?