Arrest Warrant | വെബ് സീരീസിലൂടെ സൈനികരെയും കുടുംബാംഗങ്ങളെയും അധിക്ഷേപിച്ചതായി പരാതി; സംവിധായിക ഏക്താ കപൂറിനെതിരെ അറസ്റ്റ് വാറന്റ്


ബെഗുസാരായി: (www.kvartha.com) സൈനികരെയും കുടുംബാംഗങ്ങളെയും അധിക്ഷേപിച്ചെന്ന പരാതിയില്‍ സിനിമാ നിര്‍മാതാവും സംവിധായികയുമായ ഏക്താ കപൂറിനെതിരെ അറസ്റ്റ് വാറന്റ്. 'എക്‌സ്എക്‌സ്എക്‌സ് (സീസണ്‍2)' എന്ന വെബ് സീരീസിലൂടെ സൈനികരെ അധിക്ഷേപിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. 

ബുധനാഴ്ച ബിഹാറിലെ ബെഗുസാരായി കോടതിയാണ് ഏക്താ കപൂറിനും അമ്മ ശോഭ കപൂറിനുമെതിരെ  അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. മുന്‍ സൈനികനും ബെഗുസരായി സ്വദേശിയുമായ ശംഭുകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജഡ്ജി വികാസ് കുമാറിന്റെ നടപടി. 

ഏക്ത കപൂറിന്റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോമായ എഎല്‍ടി ബാലാജിയിലാണ് ഈ സീരീസ് സംപ്രേഷണം ചെയ്തത്. വെബ് സീരീസില്‍ ഒരു സൈനികന്റെ ഭാര്യയുമായി ബന്ധപ്പെട്ട നിരവധി ആക്ഷേപകരമായ രംഗങ്ങള്‍ ഉള്‍പെടുത്തിയതായി 2020ല്‍ നല്‍കിയ പരാതിയില്‍ ശംഭുകുമാര്‍ ആരോപിച്ചിരുന്നു.

News,National,India,Arrest,Court,Producer,Complaint,Soldiers,lawyer, Arrest Warrant Against Producer Ekta Kapoor, Mother Over Web Series


ശോഭ കപൂറിന് ബാലാജി ടെലിഫിലിംസുമായി ബന്ധമുണ്ട്. പരാതിയ്ക്ക് പിന്നാലെ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും സമന്‍സ് അയച്ചിരുന്നു. തുടര്‍ന്ന് സീരീസിലെ ചില രംഗങ്ങള്‍ നീക്കം ചെയ്‌തെന്ന് ഇരുവരും കോടതിയെ അറിയിച്ചു. എന്നാല്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നുവെന്ന് ശംഭുകുമാറിന്റെ അഭിഭാഷകനായ ഹൃഷികേശ് പതക് പറഞ്ഞു.

Keywords: News,National,India,Arrest,Court,Producer,Complaint,Soldiers,lawyer, Arrest Warrant Against Producer Ekta Kapoor, Mother Over Web Series

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?