Gas Leak | ചെമ്മീന്‍ സംസ്‌കരണ പ്ലാന്റില്‍ അമോണിയം ചോര്‍ച; വാതകം ശ്വസിച്ച 28 തൊഴിലാളികള്‍ ആശുപത്രിയില്‍

ഭുവനേശ്വര്‍: (www.kvartha.com) ചെമ്മീന്‍ സംസ്‌കരണ പ്ലാന്റില്‍ അമോണിയം ചോര്‍ച. വാതകം ശ്വസിച്ച 28 തൊഴിലാളികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഖന്തപദ മേഖലയിലെ ഗദബഹനാഗ ഗ്രാമത്തില്‍ ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.

സംഭവത്തില്‍ ബാലസോര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൈലാന്‍ഡ് അഗ്രോ ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരിക്കുന്ന ചെമ്മീന്‍ ഫാക്ടറിയിലാണ് അപകടം. പൊലീസ് ഉദ്യോഗസ്ഥരും ഫയര്‍ റെസ്‌ക്യൂ ടീമും തൊഴിലാളികളെ രക്ഷപ്പെടുത്തി ഖന്തപദ ആശുപത്രിയിലേക്ക് മാറ്റി.

News, National, hospital, Police, Odisha, Odisha: 28 workers fall ill after ammonia gas leak.

അതേസമയം തൊഴിലാളികളുടെ തൊണ്ട, മൂക്ക്, ശ്വാസനാളം എന്നിവയ്ക്ക് പൊള്ളലേറ്റതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 28-ല്‍ 15 പേരെ പ്രാദേശിക കമ്യൂനിറ്റി ഹെല്‍ത് സെന്ററില്‍ നിന്നും ബാലസോറിലേക്ക് മാറ്റി.

Keywords: News, National, hospital, Police, Odisha, Odisha: 28 workers fall ill after ammonia gas leak.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?