Training | തിയറി, പ്രാക്ടികല്‍ ക്ലാസുകള്‍ നല്‍കും; തെരുവുനായ്ക്കളെ പിടികൂടാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം


തിരുവനന്തപുരം: (www.kvartha.com) വര്‍ധിച്ച് വരുന്ന തെരുവുനായശല്യം പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരെയും ഉള്‍പെടുത്തി. ഇവര്‍ക്കുള്ള പരിശീലനം ആരംഭിച്ചു. തെരുവുനായ്ക്കളെ പിടികൂടാന്‍ 15 പേര്‍ വീതമുള്ള ബാചുകളാക്കി തിരിച്ചാണ് പരിശീലനം. തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായതും നഗരസഭയും ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 

തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് പരിശീലനം. ജില്ലാ കുടുംബശ്രീയില്‍ നിന്നും ജില്ലാ പഞ്ചായത് തെരഞ്ഞെടുത്തവര്‍ക്കാണ് പരിശീലനം. കോര്‍കറേഷന്‍ ഡോക്ടര്‍മാരായ ശ്രീരാഗ്, അഞ്ജു, രാജേഷ്ബാന്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. പേട്ട എബിസി സെന്ററിലും, കുടപ്പനക്കുന്ന് ലൈഫ് സ്റ്റോക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിലുമായാണ് പരിശീലനം.

മുന്‍പ് കുടുംബശ്രീയില്‍ ഉണ്ടായിരുന്ന നായ പിടുത്തക്കാര്‍ക്ക് ആദ്യം പരിശീലനം നല്‍കും. പരിശീലനം ലഭിച്ചവരുടെ സേവനം നഗരസഭയിലെ തെരുവുനായ്ക്കളെ പിടിക്കുന്നതിനായി ഉപയോഗപ്പെടുത്തും. വെറ്ററിനറി യൂനിവേഴ്‌സിറ്റിയിലെ ഫാകല്‍റ്റിമാരുടെ തിയറി ക്ലാസും പ്രാക്ടികല്‍ ക്ലാസുകളും അടങ്ങുന്നതാണ് പരിശീലനം.

News,Kerala,State,Thiruvananthapuram,Stray-Dog,Dog,Top-Headlines, Trending, Kudumbashree members trained to catch stray dogs


ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ പരിശീലനം നല്‍കുന്നത്. പ്രതിരോധ കുത്തിവയ്പ്പ് എടുത്ത നായ്ക്കളെ പ്രത്യേക അടയാളം നല്‍കി അവയുടെ ആവാസവ്യവസ്ഥയില്‍ തുറന്നു വിടുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

Keywords: News,Kerala,State,Thiruvananthapuram,Stray-Dog,Dog,Top-Headlines, Trending, Kudumbashree members trained to catch stray dogs

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?