Mysterious Blast | 8 മണിക്കൂറിനിടെ രണ്ടാമതും ജമ്മു കശ്മീരില്‍ സ്‌ഫോടനം; ഡെല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി


ന്യൂഡെല്‍ഹി: (www.kvartha.com) ജമ്മു കശ്മീരിലെ ഉധംപൂരില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനകത്ത് സ്‌ഫോടനം. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്തും പരിസരങ്ങളിലും ബോംബ് സ്‌കാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്.

കഴിഞ്ഞ എട്ട് മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് സ്‌ഫോടനം ഉണ്ടാകുന്നത്. ബുധനാഴ്ച 10:45 ന് ഉദംപൂരിലെ ദോമെയില്‍ ചൗക്കില്‍ ബസില്‍ സ്‌ഫോടനം നടന്നിരുന്നു. ആ സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഉധംപൂരിലെ പെട്രോള്‍ പമ്പിന് സമീപത്ത് നിര്‍ത്തിയിട്ട ബസില്‍ നടന്ന ആദ്യ സ്‌ഫോടനത്തില്‍ പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. 

News,National,India,New Delhi,Jammu,Kashmir,Blast,Injured,Police,Alerts,Top-Headlines, In 8 hours, another mysterious blast in parked bus rocks J&K's Udhampur


കശ്മീര്‍ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഡെല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡെല്‍ഹി പൊലീസ് കമീഷനര്‍മാരുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ റൂട് മാര്‍ച് നടത്തി. പ്രശ്‌ന ബാധിത മേഖലകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചുവെന്നും ഡെല്‍ഹി പൊലീസ് അറിയിച്ചു.

Keywords: News,National,India,New Delhi,Jammu,Kashmir,Blast,Injured,Police,Alerts,Top-Headlines, In 8 hours, another mysterious blast in parked bus rocks J&K's Udhampur

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?