Arrest | വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ഭാര്യയുടെ സുഹൃത്തിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; 40 കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: (www.kvartha.com) ഭാര്യയുടെ സുഹൃത്തിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ 40 കാരന്‍ അറസ്റ്റില്‍. ഞായറാഴ്ച രാത്രി കല്ലറ കെ ടി കുന്നിലാണ് സംഭവം. എം ജി കോളനിയില്‍ ബിജു (40)നാണ് കുത്തേറ്റത്. സംഭവത്തില്‍ കാട്ടും പുറം സ്വദേശിയായ സനുവിനെ പാങ്ങോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സനുവും ഭാര്യ രജനിയും തമ്മില്‍ ഏറെ കാലമായി പിണക്കത്തിലാണ്. ഇതിനിടെ രജനിയുടെ വീട്ടില്‍ സ്ഥിരമായി ബിജു വരാറുണ്ട്. രജനിയുടെ വീടിന്റെ അടുത്താണ് ബിജുവിന്റെയും വീട്. വീടിന്റെ വരാന്തയില്‍ കിടന്ന് ഉറങ്ങിയ സമയത്താണ് ബിജുവിന്റെ കഴുത്തില്‍ സനു കുത്തിയത്.
രാത്രി ഒരു മണിയോടെയാണ് സംഭവമുണ്ടായത്. ബിജുവിനെ ഉടന്‍ തന്നെ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Powered by Info News For You

Comments
Post a Comment